Get Updates
Get notified of breaking news, exclusive insights, and must-see stories!

സോണിയ തിരുവനന്തപുരത്തെത്തി

തിരുവനന്തപുരം: കുഞ്ഞാലിക്കുട്ടിപ്രശ്നം വിവാദമായി നില്‍ക്കുന്നതിനിടയില്‍ മൗറീഷ്യസിലേക്കുളള യാത്രാമധ്യേ തലസ്ഥാനത്തെത്തിയ കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധിയുമായി കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ ചര്‍ച്ചയാരംഭിച്ചു.

ഉച്ചക്ക് ഒന്നേകാലോടെ പ്രത്യേകവിമാനത്തിലാണ് സോണിയ എത്തിയത്.

കെ.പി.സി.സി പ്രസിഡന്റ് തെന്നല ബാലകൃഷ്ണപിള്ള, എ. കെ ആന്റണി, മന്ത്രി വക്കം പുരുഷോത്തമന്‍ എന്നിവര്‍ ചേര്‍ന്ന് സോണിയയെ സ്വീകരിച്ചു. മന്ത്രി എ. ശക്തന്‍, സ്പീക്കര്‍ തേറമ്പില്‍ രാമകൃഷ്ണന്‍, പി.പി തങ്കച്ചന്‍, എന്‍ പീതാംബരക്കുറുപ്പ്, കെ. പി.സി. സി ഭാരവാഹികള്‍ തുടങ്ങിയ 30 പേരടങ്ങുന്ന സംഘം സോണിയയെ കാണാനെത്തിയിട്ടുണ്ട്.

ജനസമ്പര്‍ക്കപരിപാടിയുമായി ബന്ധപ്പെട്ട് തലസ്ഥാനത്തില്ലാത്തതിനാല്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സോണിയയെ കാണാനെത്തിയില്ല. അനാരോഗ്യം മൂലം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.കരുണാകരനും സോണിയിയെ കാണാനെത്തിയിട്ടില്ല.

സോണിയയെ കാണാനെത്തിയ മുന്‍മുഖ്യമന്ത്രി എ.കെ.ആന്റണിയുടെ രാജിപ്രഖ്യാപനമുണ്ടായത് കഴിഞ്ഞ തവണ സോണിയയെ വിമാനത്താവളത്തില്‍ വച്ചുകണ്ടു മടങ്ങുമ്പോഴാണെന്നതു ശ്രദ്ധേയമാണ്.

കുഞ്ഞാലിക്കുട്ടിയുടെ രാജിയാവശ്യം ശക്തമായിരിക്കുന്ന സാഹചര്യത്തില്‍ ഇതു സംബന്ധിച്ച് യു.ഡി.എഫ് ഗവണ്‍മെന്റ് നേരിടുന്ന പ്രതിസന്ധികളും ചര്‍ച്ചക്കിടയില്‍ യു.ഡി.എഫ് നേതാക്കള്‍ സോണിയയെ അറിയിക്കുമെന്നാണു കരുതുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+