50% സീറ്റ്: അംഗീകരിച്ചില്ലെങ്കില്‍ നടപടി
തിരുവനന്തപുരം: സ്വാശ്രയ കോളജുകളില്‍ 50 ശതമാനം സീറ്റുകള്‍ മെറിറ്റില്‍ നീക്കിവെക്കാനുള്ള സര്‍ക്കാര്‍ തീരുമാനം അംഗീകരിക്കാത്ത കോളജുകള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് യു ഡി എഫ് കണ്‍വീനര്‍ ഉമ്മന്‍ചാണ്ടി പറഞ്ഞു.
നവംബര്‍ 29 വെള്ളിയാഴ്ച തിരുവനന്തപുരം പ്രസ് ക്ലബിന്റെ മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഉമ്മന്‍ചാണ്ടി.
കോണ്‍ഗ്രസ് നിയമസഭാകക്ഷി നിയമസഭാ സമ്മേളനം ചേരുന്നതിന് മുന്നോടിയായി മാത്രമേ വിളിച്ചുചേര്‍ക്കാറുള്ളൂവെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. അങ്ങനെയല്ലാതെ നിയമസഭാകക്ഷി യോഗം വിളിച്ചുചേര്‍ത്ത് 75ല്‍ മാത്രമാണ്.
ജനജീവിതത്തെ ബുദ്ധിമുട്ടിലാക്കുന്ന സമരങ്ങള്‍ക്കെതിരെ പൊതുജനങ്ങള്‍ മുന്നോട്ടുവരണം. രാവിലെ ഒമ്പത് മണി മുതല്‍ വൈകീട്ട് അഞ്ച് മണിവരെ സമരങ്ങള്‍ അനുവദിക്കരുതെന്നാണ് തന്റെ അഭിപ്രായം.
എ ഡി ബി വായ്പ സംബന്ധിച്ച് മുന്‍ എല്‍ ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് സ്വീകരിച്ച നടപടികള്‍ യു ഡി എഫ് സര്‍ക്കാര്‍ തുടരുക മാത്രമാണ് ചെയ്യുന്നതെന്ന് ഉമ്മന്‍ചാണ്ടി ആവര്‍ത്തിച്ചു.












Click it and Unblock the Notifications