വക്കവും വെള്ളാപ്പള്ളിയും കൂട്ടുകച്ചവടം ഉറപ്പിച്ചു-വിദ്യാസാഗര്‍
ശൂരനാട്: മന്ത്രി വക്കം പുരുഷോത്തമനും വെള്ളാപ്പള്ളി നടേശനും കൂട്ടുകച്ചവടം നടത്താനുറപ്പിച്ചാണ് ദേവസ്വം ബോര്‍ഡ് മെമ്പര്‍സ്ഥാനം എം.ബി. ശ്രീകുമാറിനുതന്നെ നല്‍കണമെന്നു വാശി പിടിക്കുന്നതെന്ന് എസ്.എന്‍.ഡി.പി. യോഗം പ്രസിഡണ്ട് സി.കെ. വിദ്യാസാഗര്‍ ആരോപിച്ചു.
കുന്നത്തൂരില്‍ ഒരു ചടങ്ങില്‍ പങ്കെടുക്കാനെത്തിയ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.
എം.ബി. ശ്രീകുമാറല്ലാതെ മറ്റാരും ദേവസ്വം ബോര്‍ഡ് മെമ്പറാവരുതെന്ന കടുംപിടിത്തം ഒന്നിച്ച് അഴിമതി നടത്താനുള്ള തന്ത്രത്തിന്റെ ഭാഗമാണ്.
ഡിസംബര്‍ നാലിന് നടക്കുന്ന എസ്.എന്‍.ഡി.പി. വാര്‍ഷിക പൊതുയോഗം താനും യഥാര്‍ഥ ശ്രീനാരായണീയരും ബഹിഷ്കരിക്കും. അന്ന് സെക്രട്ടേറിയറ്റിനു മുന്നില്‍ ധര്‍ണ നടത്താനും തീരുമാനമെടുത്തിട്ടുണ്ട്.
ഈഴവര്‍ക്ക് പോപ്പിന്റെ ആവശ്യമില്ല. പോപ്പ്ചമഞ്ഞ് നടക്കുന്ന വെള്ളാപ്പള്ളിയുടെ പണാപഹരണക്കേസ്സുകള്‍ ഐ.ജി. തലത്തില്‍ അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.












Click it and Unblock the Notifications