Get Updates
Get notified of breaking news, exclusive insights, and must-see stories!

ഓഹരി സൂചിക ഏറ്റവും ഉയര്‍ന്ന നിലയില്‍

മുംബൈ: ഓഹരിവിപണിയില്‍ വിലസൂചിക കുതിച്ചുകയറി. 6248 വരെയുയര്‍ന്ന ഓഹരിവിപണി 6234ലാണ് ക്ലോസ് ചെയ്തത്. ഇത് സര്‍കാല റെക്കോഡാണ്.

ജനുവരിക്ക് ശേഷം ഇതാദ്യമായാണ് ഓഹരിവിലകള്‍ ഇത്രത്തോളം കയറുന്നത്. ജനുവരിയില്‍ ഓഹരിസൂചിക 6249വരെയുയര്‍ന്ന് 6194 ലാണ് ക്ലോസ് ചെയ്തത്.

ഓഹരികള്‍ വാങ്ങിക്കൂട്ടാന്‍ വിപണിയില്‍ നിക്ഷേപകരുടെ തിരക്കനുഭവപ്പെട്ടു.

വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ വന്‍ തോതില്‍ പണം ഇറക്കിയതാണ് ഓഹരി സൂചിക കുതിച്ച് ഉയരാന്‍ കാരണമായത്. 1178.50കോടി രൂപയ്ക്കുള്ള ഓഹരികളാണ് വിദേശ ധനകാര്യ സ്ഥാപനങ്ങല്‍ ചൊവ്വാഴ്ച വാങ്ങിയത്.

നാഷണല്‍ സ്റോക്ക് എക്സ്ചേഞ്ച് സൂചിക 1955.20 യിലാണ് അവസാനിച്ചത്.

ഇന്‍ഫോസിസ്, വിപ്രോ, റാന്‍ബാക്സി, എല്‍ ആന്റ് ടി, ഹീറോഹോണ്ട, ഐസിഐസിഐ, ഒ.എന്‍.ജി.സി, എച്ച്.എല്‍,എല്‍ എന്നിവയുടെ ഓഹരികള്‍ക്കായിരുന്നു ആവശ്യക്കാര്‍ ഏറെ.

ഉടമസ്ഥാവകാശതര്‍ക്കത്തെത്തുടര്‍ന്ന് ഇടിഞ്ഞ റിലയന്‍സ് ഓഹരികളും തകര്‍ച്ചയില്‍ നിന്ന് കരകയറിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+