പെട്രോള്‍-ഡീസല്‍ വില കുറയും
ദില്ലി: പെട്രോള്‍-ഡീസല്‍ വിലകള്‍ ഡിസംബര്‍ ഒന്നു മുതല്‍ കുറയും. ലിറ്ററിന് ഏകദേശം 30 പൈസ മുതല്‍ 40 പൈസ വരെ കുറവുണ്ടാകും.
രാജ്യാന്തരവിപണിയില്‍ എണ്ണവില കുറഞ്ഞതിനാലാണ് ഇന്ത്യന്‍ വിപണിയിലും വില കുറയുന്നത്. പെട്രോളിയം മന്ത്രി രാം നായിക് അറിയിച്ചതാണ് ഇക്കാര്യം. രാജ്യാന്തര വിപണിയില്‍ എണ്ണവില കുറഞ്ഞതില്‍ സന്തോഷമുണ്ട്. എണ്ണക്കമ്പനികള്‍ ഇതിന്റെ ആശ്വാസം രണ്ടാഴ്ച കൂടുമ്പോഴുള്ള വിലയിരുത്തലിന് ശേഷം ഉപഭോക്താക്കള്‍ക്ക് കൈമാറും. ഉപഭോക്താക്കള്‍ക്ക് ഇത് ശുഭവാര്‍ത്തയായിരിക്കുമെന്ന് കരുതുന്നു- രാം നായിക് പറഞ്ഞു.
വിലനിയന്ത്രണ സംവിധാനം എടുത്തുകളഞ്ഞ ശേഷം ഇപ്പോള്‍ രാജ്യാന്തരവിപണിയിലെ വിലയനുസരിച്ചാണ് ഇന്ത്യയിലും പെട്രോള്‍, ഡീസല്‍ വിലകള്‍ കണക്കാക്കുന്നത്. ഓരോ മാസവും ഒന്നാം തീയതിയും 16ാം തീയതിയും സര്‍ക്കാര്‍ പ്രതിനിധികളും ഇന്ത്യയിലെ എണ്ണക്കമ്പനികളുടെ പ്രതിനിധികളും നടത്തുന്ന യോഗത്തിലാണ് അപ്പപ്പോഴത്തെ രാജ്യാന്തര വില കണക്കാക്കി ഇന്ത്യയിലെ വില നിശ്ചയിക്കുന്നത്.












Click it and Unblock the Notifications