കുറ്റം സമ്മതിച്ചില്ലെന്ന് ജയേന്ദ്രസരസ്വതി
ചെന്നൈ: താന്‍ കുറ്റം സമ്മതിച്ചുവെന്ന പൊലീസ് ഭാഷ്യം പച്ചക്കള്ളമെന്ന് സ്വാമി പറഞ്ഞതായി ബിജെപി യൂണിറ്റ് പ്രസിഡന്റ് സി. പി രാധാകൃഷ്ണന്‍.
താന്‍ തെറ്റു ചെയ്തിട്ടില്ലെന്നും പിന്നെ കുറ്റം ഏറ്റെടുക്കുന്നതെന്തിനാണെന്നും സ്വാമിയെ സന്ദര്‍ശിച്ച തന്നോട് പറഞ്ഞതായി രാധാകൃഷ്ണന്‍ പറഞ്ഞു. സ്വാമിയുടെ ആരോഗ്യത്തിനു പ്രശ്നങ്ങളില്ലെങ്കിലും സ്വഭാവഹത്യ നടത്താന്‍ ശ്രമിക്കുന്നതില്‍ സ്വാമി ദുഖിതനാണ്. കാഞ്ചി മഠത്തെ കരിതേച്ചു കാണിക്കുകയെന്നതാണ് തന്റെ പേരില്‍ കുറ്റം ചാര്‍ത്തുന്നവരുടെ ലക്ഷ്യമെന്നും സ്വാമി പറഞ്ഞതായി ബി.ജെ.പി നേതാവു പറഞ്ഞു.
ശങ്കരരാമന്‍ വധത്തില്‍ പങ്കുണ്ടെന്ന് ചോദ്യംചെയ്യല്‍ വേളയില്‍ സ്വാമി സമ്മതിച്ചതായി പബ്ലിക്പ്രോസിക്യൂട്ടര്‍ സ്വാമിയുടെ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരിക്കുന്ന മദ്രാസ് ഹൈക്കോടതിയില്‍ ബോധിപ്പിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുന്നത് കോടതി മാറ്റിയിരുന്നു.












Click it and Unblock the Notifications