Get Updates
Get notified of breaking news, exclusive insights, and must-see stories!

വര്‍ഗ്ഗീയതയ്ക്കെതിരെ സോണിയ ഓക്സ്ഫോര്‍ഡില്‍

ഓക്സ്ഫോര്‍ഡ്: ഇന്ത്യ ഭൂരിപക്ഷ മതത്തിന്റെ രാജ്യമാണെന്ന അവകാശവാദത്തോടെ പ്രവര്‍ത്തിക്കുന്ന ചില രാഷ്ട്രീയപാര്‍ട്ടികളാണ് രാജ്യത്തിന്റെ പ്രധാനവെല്ലുവിളിയെന്ന് എഐസിസി പ്രസിഡന്റ് സോണിയാഗാന്ധി. നവമ്പര്‍ 29 വെള്ളിയാഴ്ച ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയില്‍ പ്രഭാഷണം നടത്തുകയായിരുന്നു സോണിയ.

പ്രസംഗത്തിലുടനീളം ബിജെപിയുടെ പേരെടുത്ത് പറയാതെ സോണിയ രൂക്ഷ വിമര്‍ശനം ഉയര്‍ത്തി. രാജ്യത്തിന്റെ സുവ്യക്തമായിക്കഴിഞ്ഞ അപകടമാണ് ഇത്തരം രാഷ്ട്രീയപാര്‍ട്ടികളെന്നും സോണിയ കുറ്റപ്പെടുത്തി.

ഇത്തരം രാഷ്ട്രീയപാര്‍ട്ടികളുടെ ശബ്ദം ഇന്ത്യയില്‍ ഉറക്കെ മുഴങ്ങിക്കേള്‍ക്കാം. ഇവര്‍ മാധ്യമങ്ങളിലും വളരെ പ്രാധാന്യത്തോടെ സ്ഥാനം നേടുന്നു. പക്ഷെ ഇവര്‍ ഒരു പിടി ആളുകള്‍ മാത്രമാണ്. കാരണം ഇന്ത്യയുടെ ഭാവി മതേതരത്വമാണ്. ഇന്ത്യ പലപ്പോഴും വര്‍ഗ്ഗീയതയെ അതിജീവിച്ചിട്ടുണ്ട്. നാനാത്വത്തില്‍ ഏകത്വം എന്നതാണ് ഇന്ത്യയുടെ മുഖമുദ്ര.- സോണിയ പറഞ്ഞു.

ജമ്മു കശ്മീരില്‍ ഈയിടെ ഉണ്ടായ സംഭവവികാസങ്ങള്‍ ഇന്ത്യയുടെ മതേതര ദേശീയതയ്ക്കുള്ള തെളിവാണെന്ന് ജമ്മു കശ്മീര്‍ തിരഞ്ഞെടുപ്പിനെ സൂചിപ്പിച്ചുകൊണ്ട് സോണിയ ചൂണ്ടിക്കാട്ടി. തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന നമ്മുടെ അയല്‍ രാജ്യത്തിന്റെ വിദേശനയമാണ് ജമ്മുകശ്മീരിന്റെ ദുസ്ഥിതിക്ക് കാരണം. മതമല്ല അയല്‍രാജ്യത്തിന്റെ ലക്ഷ്യം. പക്ഷെ അവരുടെ പ്രവര്‍ത്തികളില്‍ നിന്നും നിലപാടുകളില്‍ നിന്നും മനസ്സിലാക്കാന്‍ കഴിയുന്നത് ഇന്ത്യയില്‍ വര്‍ഗ്ഗീയ വിദ്വേഷം വളര്‍ത്താന്‍ ശ്രമിക്കുന്നവര്‍ക്ക് ഈ അയല്‍ രാജ്യം സഹായം നല്കുന്നുവെന്നാണ്. - പാകിസ്ഥാന്റെ പേരെടുത്ത് പറയാതെ തന്നെ സോണിയ വിശദീകരിച്ചു.

ഓക്സ്ഫോര്‍ഡിലെ ഇസ്ലാമിക് സ്റഡി സെന്ററിന് വേണ്ടിയാണ് സോണിയ പ്രഭാഷണം നടത്തിയത്. ബിന്‍ ലാദന്‍ പണം നല്കുന്ന കേന്ദ്രമായതിനാല്‍ ഇവിടെ സോണിയ പ്രഭാഷണം നടത്തുന്നതിന്റെ സാധുത ബിജെപി ചോദ്യം ചെയ്തിരുന്നു. എന്നാല്‍ ഇവിടെ ഇതിന് മുമ്പ് നെല്‍സണ്‍ മണ്ടേലയും ജാക് സ്ട്രോയും കോഫി അന്നനും പ്രഭാഷണം നടത്തിയിട്ടുണ്ടെന്നും എല്ലാ ബിന്‍ ലാദന്‍മാരും തീവ്രവാദികളല്ലെന്നും കേന്ദ്രത്തിന്റെ സ്ഥാപക ഡയറക്ടര്‍ ഡോ. ഫര്‍ഹാന്‍ നിസാമി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+