കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാറ്റ്: 15 ദിവസത്തിനുള്ളില്‍ ധവളപത്രം

  • By Staff
Google Oneindia Malayalam News

ദില്ലി: 2005 ഏപ്രില്‍ മുതല്‍ മൂല്യവര്‍ധിത നികുതി (വാറ്റ്) നടപ്പിലാക്കുന്നതിന് ധാരണയായിട്ടുണ്ടെന്നും പുതിയ നികുതി സമ്പ്രദായം സംബന്ധിച്ച ധവളപത്രം 15 ദിവസത്തിനുള്ളില്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കുമെന്നും അസിം ദാസ്ഗുപ്ത അറിയിച്ചു.

വാറ്റ് നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച സമിതിയുടെ ചെയര്‍മാനും പശ്ചിമബംഗാളിലെ ധനകാര്യമന്ത്രിയുമായി അസിം ദാസ്ഗുപ്ത കേന്ദ്രധനകാര്യമന്ത്രി പി. ചിദംബരവുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.

ധവളപത്രം വിതരണം ചെയ്തതിന് ശേഷം ദേശവ്യാപകമായ ബോധവത്കരണ പ്രചാരണം നടക്കും. വാറ്റ് നടപ്പിലാക്കുന്നതു സംബന്ധിച്ച സിഐഐ, കോണ്‍ഫെഡറേഷന്‍ ഒഫ് ആള്‍ ഇന്ത്യാ ട്രേഡേഴ്സ് തുടങ്ങിയ പ്രമുഖ വ്യവസായ-വാണിജ്യ സംഘടനകളുടെ സംശയങ്ങളും ആശങ്കകളും ദുരീകരിക്കുന്നതിനായി വാറ്റ് പാനല്‍ അവയുമായി ചര്‍ച്ച നടത്തും.

മിക്ക സംസ്ഥാനങ്ങളും വാറ്റ് നിയമങ്ങള്‍ രൂപപ്പെടുത്തിക്കഴിഞ്ഞു. അവശേഷിക്കുന്ന സംസ്ഥാനങ്ങള്‍ ശീതകാല നിയമസഭാ സമ്മേളനങ്ങളില്‍ ഇതു സംബന്ധിച്ച നിയമം പാസാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വാറ്റ് നടപ്പിലാക്കുന്നതിനെ എതിര്‍ക്കുന്ന ഏക സംസ്ഥാനമായ ഉത്തര്‍പ്രദേശില്‍ നിന്നുള്ള സംഘവുമായി ഡിസംബര്‍ നാലിന് കൊല്‍ക്കൊത്തയില്‍ വച്ച് താന്‍ ചര്‍ച്ച നടത്തുമെന്ന് ദാസ്ഗുപ്ത പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X