Get Updates
Get notified of breaking news, exclusive insights, and must-see stories!

ആന്റണിയ്ക്കെതിരെ കെ.ആര്‍. ഗൗരി

ആലപ്പുഴ: കെ. കരുണാകരനും ബാലകൃഷ്ണപിള്ളയ്കും പുറമേ ഇപ്പോള്‍ കൃഷി മന്ത്രി കെ.ആര്‍. ഗൗരിയും മുഖ്യമന്ത്രിയ്ക്ക് എതിരെ ആരോപണവുമായി രംഗത്തെത്തി. കെ. കരുണാകരന്റെ ആന്റണി വിരുദ്ധ നിലപാടിന് ഒന്നുകൂടി ബലം പകരുന്നതാണ് ഗൗരിയുടെ ഈ നിലപാട്.

ഗൗരി മുമ്പ് തന്നെ കരുണാകരന്റെ പക്ഷക്കാരി ആണെങ്കിലും ഇതുവരെ ഇത് തുറന്ന് വ്യക്തമാക്കിയിരുന്നില്ല.

കേരള എന്‍.ജി. ഒ. അസോസിയേഷന്റെ (മങ്ങാട്) ആലപ്പുഴ ജില്ലാ സമ്മേളനത്തില്‍ സംസാരിയ്ക്കവേയാണ് ഗൗരി ആന്റണിയ്ക്കെതിരെ ആഞ്ഞടിച്ചത്.

മുഖ്യമന്ത്രി എ. കെ. ആന്റണി ഏകപക്ഷീയമായ തീരുമാനങ്ങല്‍ എടുക്കുകയാണെന്നായിരുന്നു മന്ത്രി കെ.ആര്‍. ഗൗരിയുടെ പ്രധാന ആരോപണം.

കൃഷി വകുപ്പിന്റെ കീഴിലുള്ള ഫാമിംഗ് കോര്‍പ്പറേഷന്റെ ഭൂമി തന്നോട് ആലോചിയ്ക്കാതെ ആദിവാസികള്‍ക്ക് നല്‍കാനായി ഏറ്റെടുക്കാനുള്ള നടപടികള്‍ നടത്തുകയാണ് ആന്റണി. പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ 50 ഏക്കര്‍ ഭൂമി താന്‍ സ്ഥലത്ത് ഇല്ലാത്തപ്പോള്‍ സര്‍ക്കാര്‍ ഏറ്റെടുത്തു. ഇപ്പോള്‍ ഗതാഗത വകുപ്പ് മന്ത്രി ഗണേശ് കുമാര്‍ പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ ഭൂമി ഏറ്റെടുക്കുന്നതു സംബന്ധിച്ച് ചര്‍ച്ച വിളിച്ചിരിയ്ക്കുകയാണ്. ഇത് ഇനിയും സഹിയ്ക്കാനാവാത്ത അവസ്ഥയിലെത്തിയിരിയ്ക്കുകയാണ്.

ഇടതു ജനാധിപത്യ മുന്നണി ഇതിനേക്കാള്‍ ഭേദമായിരുന്നെന്ന് ഇപ്പോള്‍ തോന്നുന്നു. സര്‍ക്കാര്‍ ജിവനക്കാരുമായി ചര്‍ച്ച നടത്തി സര്‍ക്കാരിന്റെ ധന സ്ഥിതിയെക്കുറിച്ച് അവരെ ധരിപ്പിയ്ക്കണമെന്ന് താന്‍ ആന്റണിയോട് പറഞ്ഞിരുന്നു. എന്നാല്‍ അത് കാര്യമാക്കാതെ ജീവനക്കാര്‍ക്ക് എതിരെ നടപടിയെടുക്കുകയാണ് ആന്റണി. ചാരായ തൊഴിലാളികളെ പുനരധിവാസപ്രശ്നത്തില്‍ സര്‍ക്കാര്‍ സ്വീകരിയ്ക്കുന്ന നിലപാടിനേയും ഗൗരി വിമര്‍ശിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+