Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്ണൂരില്‍ ലീഗ് അക്രമം തുടരുന്നു

കണ്ണൂര്‍: നവംബര്‍ 29 തിങ്കളാഴ്ച രാത്രി കണ്ണൂര്‍ നഗരത്തില്‍ ഏറ്റുമുട്ടലും അക്രമവുമുണ്ടായതിന് തുടര്‍ച്ചയായി കണ്ണൂര്‍ ജില്ലയിലെ പല ഭാഗങ്ങളിലും ചൊവ്വാഴ്ചയും അക്രമസംഭവങ്ങള്‍ നടന്നു. മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ വീണ്ടും ലീഗുകാര്‍ ആക്രമണം നടത്തി.

അബ്ദുള്ളകുട്ടി എംപിക്ക് നേരെ മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ കയ്യേറ്റം നടത്താന്‍ ശ്രമിച്ചു. മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ നാറാത്ത് വായനശാല കത്തിച്ചതിനെ തുടര്‍ന്ന് അവിടെയെത്തിയപ്പോഴാണ് അബ്ദുള്ളക്കുട്ടിക്ക് നേരെ കയ്യേറ്റശ്രമമുണ്ടായത്. ഒപ്പമുണ്ടായിരുന്ന എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ടി. വി. രാജേഷിന് നേരെയും കയ്യേറ്റ ശ്രമമുണ്ടായി. ചൊവ്വാഴ്ച പുലര്‍ച്ചെ ഒന്നരയോടെ അബ്ദുള്ളക്കുട്ടിയുടെ വീടിന് നേരെ ആക്രമണമുണ്ടായിരുന്നു.

കൈരളി ടിവിയുടെ വാഹനം ലീഗ് പ്രവര്‍ത്തകര്‍ തകര്‍ത്തു. വാഹനത്തിലുണ്ടായിരുന്ന സുദിനം പത്രത്തിന്റെ ലേഖകന്‍ രാജേഷഖ കൊല്ലറോത്തിന് പരിക്കേറ്റു. സിപിഎം ലോക്കല്‍ കമ്മിറ്റി ഓഫീസും ചടയന്‍ സ്മാരകഹാളും താഴെയുള്ള എ. കെ. ജി. സ്മാരക വായനശാലയും ലീഗ് പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തു.

കണ്ണൂരിലെ പലഭാഗത്തും അക്രമങ്ങള്‍ തുടരുകയാണ്. പൊലീസ് സന്നാഹമുണ്ടെങ്കിലും അക്രമം തടയാന്‍ അവര്‍ ഒന്നും ചെയ്യുന്നില്ല. പൊലീസിന്റെ മൗനാനുവാദത്തോടെയാണ് ലീഗ് പ്രവര്‍ത്തകര്‍ അക്രമം തുടരുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+