കാര്‍ത്തികേയനെതിരെ വിജിലന്‍സ്കേസ്
തൃശൂര്‍: റേഷന്‍ ഗോതമ്പ് മറിച്ച് വിറ്റത് സംബന്ധിച്ച് മന്ത്രി കാര്‍ത്തികേയനെതിരെ വിജിലന്‍സ് കേസ്.
ഇടിക്കിയില്‍ വിതരണം ചെയ്യേണ്ട 2000 ടണ്‍ ഗോതമ്പ് മറിച്ച് വിറ്റെന്നാണ് കേസ്. ഇതിനെക്കുറിച്ച് വിശദ വിവരങ്ങള്‍ നല്‍കാന്‍ കോട്ടയം വിജിലന്‍സ് എസ്പി ഇടുക്കി ജില്ലാ സപ്ലൈ ഓഫീസര്‍ എന്നിവരോട് തൃശൂര്‍ വിജിലന്‍സ് അന്വേഷണ കമ്മിഷണറും പ്രത്യേക ജഡ്ജിയുമായ എസ്. സതീനാഥന്‍ ആവശ്യപ്പെട്ടു.
ടി.എല്‍. ബേബി എന്നൊരാളാണ് കേസ് നല്‍കിയത്. ഇടുക്കിയിലെ കോണ്‍ഗ്രസ് നേതാവും ഡിസിസി അധ്യക്ഷനുമായ ജോയ് തോമസ്, തൊടുപുഴ മുനിസിപ്പാലിറ്റി ഉപാധ്യക്ഷന്‍ ബാബു പരമേശ്വരന്‍ എന്നിവരും കേസില്‍ പ്രതികളാണ്. ഇവര്‍ രണ്ടുപേരും റേഷന്‍ കട ഉടമകളുമാണ്. പി.എസ്. തോമസ്, കസിം നടയ്ക്കല്‍ എന്നീ റേഷന്‍ കട ഉടമളും പ്രതികളാണ്.
പൊതുവിതരണം നടത്തേണ്ട ഗോതമ്പ് മൊത്തവ്യാപാരികള്‍ക്ക് മറിച്ച് വിറ്റതായാണ് കേസില്‍ ആരോപിയ്ക്കുന്നത്. 2002 മേയ് മാസത്തില്‍ വിതരണം ചെയ്യേണ്ടതായിരുന്നു ഈ ഗോതമ്പ്. സംഭവം പുറത്ത് വന്നതിനെതുടര്‍ന്ന് മന്ത്രി രണ്ട് ജില്ലാ സപ്ലൈെ ഓഫീസര്‍മാരെ സസ്പന്റ് ചെയ്തിരുന്നു. ഈ കച്ചവടവുമായി ബന്ധമുണ്ടെന്ന് കരുതുന്ന നാല് പേരുടേതുള്‍പ്പെടെ 11 റേഷന്‍ കട ഉടമകളുടെ ലൈസന്‍സ് റദ്ദാക്കിയിരുന്നു. വിജിലന്‍സ് അന്വേഷണം നടത്തുമെന്നും മന്ത്രി അന്ന് പറഞ്ഞിരുന്നു. എന്നാല്‍ ഇതുവരെ നടപടി ഒന്നും എടുത്തിട്ടില്ല.
ജോയ് തോമസ് 11 റേഷന്‍ മൊത്ത കച്ചവടക്കാരില്‍ നിന്ന് പത്ത് ലക്ഷം രൂപ വീതം വാങ്ങിയെന്നാണ് ആരോപണം. മന്ത്രിയെ സ്വാധീനിയ്ക്കാനായിട്ടായിരുന്നു ഇതെന്ന് പരാതിക്കാരന്‍ പറയുന്നു. ജോയ് പിരിച്ചെടുത്ത 1.10 കോടി രൂപയില്‍ 75 ലക്ഷം മന്ത്രി കാര്‍ത്തികേയന് നല്‍കിയെന്നാണ് കേസ്. ബാക്കി 35 ലക്ഷം രൂപ ജോയ് തോമസ് കൈക്കലാക്കിയെന്നും പരാതിയില്‍ പറയുന്നു.












Click it and Unblock the Notifications