കെഎസ്ആര്‍ടിസി ശമ്പളം നല്കിയില്ല
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ ശമ്പളവിതരണം നീട്ടിവച്ചു. ഇതു മൂലം ശമ്പളം ലഭിക്കേണ്ട മാസാവസാന തീയതിയായ നവമ്പര്‍ 30 ശനിയാഴ്ച ജീവനക്കാര്‍ക്ക് ശമ്പളം ലഭിച്ചില്ല.
ഇതില്‍ പ്രതിഷേധിച്ച് യുഡിഎഫ് അനുകൂല സംഘടനയുള്‍പ്പെടെ കെഎസ്ആര്‍ടിസി ജീവനക്കാരുടെ സംഘടനകള്‍ ധര്‍ണ്ണ നടത്തി. തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി എംഡിയുടെ ഓഫീസിലേക്ക് ജീവനക്കാര്‍ പ്രകടനം നടത്തി.
പ്രതികാരനടപടിയെന്ന നിലയിലാണ് ശമ്പളം നല്കാത്തതെന്ന് യൂണിയന്‍ നേതാക്കള്‍ ആരോപിച്ചു. ശനിയാഴ്ച രാവിലെ തുടങ്ങിയ ധര്‍ണ തുടരുകയാണ്.
ജീവനക്കാരുടെ സമരം മൂലം കെഎസ്ആര്‍ടിസിയില്‍ ശമ്പളം വൈകുമെന്ന് മന്ത്രി കെ.ബി. ഗണേഷ് കുമാര്‍ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു.












Click it and Unblock the Notifications