മന്ത്രി കുഞ്ഞാലിക്കുട്ടിക്കെതിരെ കേസെടുക്കും -എസ്പി പുരോഹിത്
കണ്ണൂര്‍: നിയമം ലംഘിച്ച് നവംബര്‍ 29 തിങ്കളാഴ്ച രാത്രി പത്ത് മണിയ്ക്ക് ശേഷം പൊതു വേദിയില്‍ പ്രസംഗിച്ച മന്ത്രി കുഞ്ഞാലിക്കുട്ടിയ്ക്കെതിരെ കേസെടുക്കുമെന്ന് പൊലീസ്.
കണ്ണൂര്‍ ജില്ലാ പൊലീസ് സൂപ്രണ്ടന്റ് സുരേഷ് രാജ്പുരോഹിതാണ് ഇത് വ്യക്തമാക്കിയത്.
നിയമപ്രകാരം രാത്രി പത്ത് മണിയ്ക്ക് ശേഷം മൈക്ക് ഉപയോഗിച്ച് പ്രസംഗിയ്ക്കാന്‍ പാടില്ല. ഇക്കാര്യത്തില്‍ നിയമം അതിന്റെ വഴിക്ക് പോകും. എന്ത് സമ്മര്‍ദമുണ്ടായാലും പോലീസ് പിന്മാറില്ല. ജില്ലയില്‍ അകമം തുടര്‍ന്നാല്‍ വെടിവയ്ക്കാനടക്കം ഉത്തരവിടുമെന്നും സുരേഷ് രാജ്പുരോഹിത് പറഞ്ഞു.
സംഘര്‍ഷം തുടര്‍ന്നാല്‍ അടുത്ത ജില്ലകളില്‍ നിന്ന് പൊലീസിനെ കൊണ്ടുവരും. രണ്ട് പ്ലറ്റൂണ്‍ കെ. എ. പി. യും ആവശ്യത്തിന് സായുധ പൊലീസും ഇപ്പോല്‍ സംഘര്‍ഷ പ്രദേശത്തുണ്ട്. മട്ടൂര്‍, വളപട്ടണം, തളിപ്പറമ്പ് മേഖലകളില്‍ അഡീഷണല്‍ ഡിവൈഎസ്പിമാരെ നിയമിച്ചിട്ടുണ്ട്.
തിങ്കളാഴ്ച രാത്രി നഗരത്തില്‍ പ്രകടനം നടത്തിയ ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെയും കേസെടുക്കും. പൊതുയോഗത്തിന് മാത്രമാണ് അനുമതി നല്‍കിയത്. പ്രകടനം അനുമതിയില്ലാതെയായിരുുന്നു.












Click it and Unblock the Notifications