Get Updates
Get notified of breaking news, exclusive insights, and must-see stories!

അനാവശ്യനിയമങ്ങള്‍ മാറ്റാന്‍ ശിപാര്‍ശ

തിരുവനന്തപുരം: സംസ്ഥാനത്ത് നിലനില്ക്കുന്ന അനാവശ്യനിയമങ്ങള്‍ റദ്ദാക്കാന്‍ നിയമപരിഷ്കരണ സമിതി സര്‍ക്കാരിനോട് ശിപാര്‍ശ ചെയ്തു. ഇപ്പോഴത്തെ 600 ഓളം അനാവശ്യനിയമങ്ങള്‍ റദ്ദാക്കാന്‍ വേണ്ടി ഔദ്യോഗിക ബില്ല് കൊണ്ടുവരാനും സമിതി ശിപാര്‍ശയില്‍ പറയുന്നു.

സമിതി തലവന്‍ കൂടിയായ നിയമമന്ത്രി കെ.എം. മാണി സമിതിയുടെ ശിപാര്‍ശകളടങ്ങിയ റിപ്പോര്‍ട്ട് മുഖ്യമന്ത്രി എ.കെ. ആന്റണിക്ക് കൈമാറി. നിയമങ്ങള്‍ കൂടുതല്‍ ലളിതമാക്കാനും സംസ്ഥാനത്തിന്റെ വികസനത്തിന് യോജിക്കുന്ന വിധത്തിലും മാറ്റാനാണ് സമിതിയുടെ തീരുമാനം.

കേരള സംസ്ഥാനം രൂപംകൊണ്ട 1956 മുതല്‍ വിവിധ കാലഘട്ടങ്ങളില്‍ രൂപം നല്കിയ അനാവശ്യമായ നിയമങ്ങള്‍ മാറ്റും. സംസ്ഥാനത്ത് നിലനില്ക്കുന്ന 900 നിയമങ്ങള്‍ പരിശോധിച്ചതില്‍ 600 എണ്ണവും കാലഹരണപ്പെട്ടവയാണെന്ന് സമിതിക്ക് മനസ്സിലായെന്ന് മന്ത്രി മാണി പറഞ്ഞു.

ഈ നിയമങ്ങള്‍ മാറ്റാന്‍ പുതിയ ഒമ്പത് ഭേദഗതികളും 16 കരട് ബില്ലുകളും തയ്യാറാക്കിയിട്ടുണ്ട്. 30 നിയമങ്ങള്‍ സംയോജിപ്പിക്കാനും ശിപാര്‍ശ ചെയ്തിട്ടുണ്ട്. സമിതിയുടെ ശിപാര്‍ശകള്‍ മന്ത്രിസഭായോഗം ചര്‍ച്ച ചെയ്യും. കരട് ബില്ലുകള്‍ നിയമമാക്കുന്നതിന് മുമ്പ് ജനാഭിപ്രായം തേടുമെന്നും മാണി അറിയിച്ചു. സംസ്ഥാന ആസൂത്രണ ബോര്‍ഡ് ഉപാധ്യക്ഷന്‍ വി. രാമചന്ദ്രനും നിയമ സെക്രട്ടറി രാം കുമാറും സമിതി അംഗങ്ങളാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+