Get Updates
Get notified of breaking news, exclusive insights, and must-see stories!

നെയ്യഭിഷേകം ശീട്ട് ബാങ്ക് കൗണ്ടറിലൂടെ

പത്തനംതിട്ട: ശബരിമല അയ്യപ്പക്ഷേത്രത്തില്‍ നെയ്യഭിഷേകം നടത്തുന്നതിനുള്ള കൂപ്പണുകള്‍ ഇനി മുതല്‍ ധനലക്ഷ്മി ബാങ്ക് കൗണ്ടറുകളില്‍ നിന്ന് വാങ്ങാം.

നവംബര്‍ 29 തിങ്കളാഴ്ച തിരുവല്ലയില്‍ ശ്രീ ധര്‍മശാസ്ത ചാരിറ്റബ്ള്‍ സൊസൈറ്റി ഹാളില്‍ നടന്ന ചടങ്ങില്‍ നെയ്യഭിഷേക കൂപ്പണ്‍ വില്പന തിരുവല്ല ശ്രീവല്ലഭ ക്ഷേത്രം തന്ത്രി കാളിദാസ ഭട്ടതിരി ഉദ്ഘാടനം ചെയ്തു.

രാജ്യത്തെ എല്ലാ ധനലക്ഷ്മി ബാങ്ക് ശാഖകളില്‍ നിന്നും നെയ്യഭിഷേക കൂപ്പണ്‍ വാങ്ങാം. ഒമ്പത് രൂപയാണ് കൂപ്പണിന്റെ വില. ശബരിമലയിലെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കൗണ്ടറുകളില്‍ അനുഭവപ്പെടുന്ന നെയ്യഭിഷേക കൂപ്പണിനായുള്ള വന്‍തിരക്ക് കണക്കിലെടുത്താണ് ബാങ്ക് കൗണ്ടറുകളില്‍ നെയ്യഭിഷേക വില്പന തുടങ്ങിയത്. കഴിഞ്ഞ ദിവസം അഖില ഭാരതീയ അയ്യപ്പ സേവാ സംഘം ക്യാമ്പില്‍ ചെന്നൈയിലെ അപ്പോളോ ആശുപത്രിയുടെ അടിയന്തിര വൈദ്യസഹായ യൂണിറ്റ് തുടങ്ങി. അഖില ഭാരതീയ അയ്യപ്പ സേവാ സംഘം പ്രസിഡന്റ് കൂടിയായ കെപിസിസി പ്രസിഡന്റ് തെന്നല ബാലകൃഷ്ണപിള്ളയാണ് യൂണിറ്റ് ഉദ്ഘാടനം ചെയ്തത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+