പൊതുമേഖലക്ക് സബ്കമ്മറ്റി
തിരുവനന്തപുരം: പൊതുമേഖലാസ്ഥാപനങ്ങളുടെ നിലനില്‍പ്പ് ഉറപ്പുവരുത്തുന്നതിനായി കേരളാസര്‍ക്കാര്‍ ഒരു ക്യാബിനറ്റ് സബ്കമ്മറ്റി രൂപീകരിക്കുന്നു.
വ്യവസായം, സാമ്പത്തികം, കൃഷി, വൈദ്യുതി, തൊഴില്‍ വകുപ്പുമന്ത്രിമാര്‍ ഈ സബ്കമ്മറ്റിയിലെ അംഗങ്ങളായിരിക്കും.സംസ്ഥാന ഗവണ്‍മെന്റിന്റെ 2001ലെ വ്യവസായികപോളിസി പ്രകാരമുള്ള എന്റര്‍പ്രൈസ് റീഫോം കമ്മറ്റിയുടെ ശുപാര്‍ശയിന്മേലാണ് സബ്കമ്മറ്റി രൂപീകരിക്കുന്നത്.
സംസ്ഥാന അധീനതയിലുള്ള പൊതുമേഖലാസ്ഥാപനങ്ങള്‍ ഏറ്റവും കൂടുതലുള്ളത് കേരളത്തിലാണ്. ഇവയിലെല്ലാം കൂടി 1,28,000ല്‍ കൂടുതല്‍ പേര്‍ ജോലി ചെയ്യുന്നുണ്ട്.












Click it and Unblock the Notifications