Get Updates
Get notified of breaking news, exclusive insights, and must-see stories!

കുഞ്ഞാലിക്കുട്ടിയെ ചോദ്യം ചെയ്യണം: വി. എസ്

തിരുവനന്തപുരം: കാഞ്ചി ശങ്കരാചാര്യര്‍ ജയേന്ദ്ര സരസ്വതിയെ പോലെ കുഞ്ഞാലിക്കുട്ടിയെയും അറസ്റ് ചെയ്ത് ചോദ്യം ചെയ്താല്‍ സത്യങ്ങളെല്ലാം പുറത്തുവരുമെന്ന് പ്രതിപക്ഷനേതാവ് വി. എസ്. അച്യുതാനന്ദന്‍.

അക്രമങ്ങള്‍ അഴിച്ചുവിടുന്ന കുഞ്ഞാലിക്കുട്ടിക്ക് ഒത്താശ ചെയ്യുകയാണ് മുഖ്യമന്ത്രി. മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ചതിന് താമരാക്ഷനെ അറസ്റ് ചെയ്ത സര്‍ക്കാര്‍ കുഞ്ഞാലിക്കുട്ടിയെയും അറസ്റ് ചെയ്യുകയാണ് വേണ്ടത്. അത് ചെയ്യാനുള്ള നട്ടെല്ല് മുഖ്യമന്ത്രിയ്ക്കില്ല. ലീഗിന്റെ ലീ എന്ന് കേള്‍ക്കുമ്പോള്‍ കുമ്പിടുന്ന മുഖ്യമന്ത്രിക്ക് അത്തരത്തിലുള്ള നടപടിക്ക് സാധിക്കില്ല.

പൊലീസ് ഉദ്യോഗസ്ഥന്റെ തെറ്റായ സന്ദേശ പ്രകാരമാണ് മാധ്യമപ്രവര്‍ത്തകരെ അറസ്റ് ചെയ്യാന്‍ ശ്രമിച്ചതെന്ന് ഡിജിപി പറയുന്നു. എന്നിട്ടും കണ്ടാലറിയാവുന്ന മാധ്യമപ്രവര്‍ത്തകരെയെല്ലാം അറസ്റ് ചെയ്യാനാണ് നീക്കം നടത്തുന്നത്. മാധ്യമപ്രവര്‍ത്തകരെ അറസ്റ് ചെയ്യുന്നതിന് പകരം ആ പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കുകയാണ് വേണ്ടത്.

കുഞ്ഞാലിക്കുട്ടി പ്രശ്നം സഭയില്‍ ഉന്നയിക്കുമെന്ന് അച്യുതാനന്ദന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+