Get Updates
Get notified of breaking news, exclusive insights, and must-see stories!

ബാങ്കുകള്‍ സഹായിക്കണം: ആന്റണി

തൃശൂര്‍: ബാങ്കുകള്‍ കേരളത്തിന്റെ വികസനത്തെ സഹായിക്കണമെന്ന് മുഖ്യമന്ത്രി എ.കെ. ആന്റണി. ഡിസംബര്‍ ഒന്ന് ഞായറാഴ്ച തൃശൂരില്‍ ധനലക്ഷ്മി ബാങ്കിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സ്വകാര്യ ബാങ്കുകളും പൊതുമേഖലാ ബാങ്കുകളുടെ കേരളത്തിന്റെ വികസനത്തില്‍ പങ്കാളികളാകണം. കേരളത്തിലെ നിക്ഷേപകരില്‍ നല്ലൊരു തുക നിക്ഷേപമായി ബാങ്കുകള്‍ സമാഹരിക്കുന്നുണ്ട്. പക്ഷെ ഇതിന്റെ ചെറിയൊരു അംശം മാത്രമേ കേരളത്തിലെ വ്യവസായവല്ക്കരണത്തിനായി ബാങ്കുകള്‍ നല്കുന്നുള്ളൂ. - ആന്റണി പറഞ്ഞു.

അതേ സമയം മറ്റ് സംസ്ഥാനങ്ങളിലെ ബാങ്കുകള്‍ അവിടങ്ങളിലെ വ്യവസായവല്ക്കരണത്തെ നല്ലപോലെ സഹായിച്ചിട്ടുണ്ട്. വികസനത്തിന്റെ കാര്യത്തില്‍ ഒരു പുതിയ സമവായം ഉയര്‍ന്നുവരണം. രാഷ്ട്രീയപാര്‍ട്ടികള്‍ക്കിടയിലുള്ള ഒരു സമവായം വികസനക്കാര്യത്തില്‍ നിര്‍ബന്ധമാണ്. സുസ്ഥിരമായ വ്യവസായ, സാമ്പത്തിക, വിദ്യാഭ്യാസ നയങ്ങളും ഒരു സംസ്ഥാനത്തിന്റെ വികസനത്തിന് അത്യാവശ്യമാണ്. - ആന്റണി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+