Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭാര്‍ഗവി തങ്കപ്പനെ സി പി ഐ പുറത്താക്കി

തിരുവനന്തപുരം: മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ ഭാര്‍ഗവി തങ്കപ്പനെ സി പി ഐയില്‍ നിന്ന് പുറത്താക്കി. മണിച്ചനില്‍ നിന്ന് മാസപ്പടി വാങ്ങിയെന്ന ആരോപണത്തെ തുടര്‍ന്നാണ് പുറത്താക്കല്‍ തീരുമാനം.

നവംബര്‍ 30 ശനിയാഴ്ച ചേര്‍ന്ന സി പി ഐ ജില്ലാ എക്സിക്യൂട്ടീവ് യോഗമാണ് പുറത്താക്കല്‍ തീരുമാനം കൈകൊണ്ടത്. സി പി ഐ ജില്ലാ കൗണ്‍സില്‍ അംഗമാണ് ഭാര്‍ഗവി തങ്കപ്പന്‍.

ഭാര്‍ഗവി തങ്കപ്പന്‍ മണിച്ചനില്‍ നിന്ന് മാസപ്പടി വാങ്ങിയെന്നതിന് പ്രഥമദൃഷ്ടാ തെളിവുണ്ടെന്ന് കല്ലുവാതുക്കല്‍ മദ്യദുരന്തം അന്വേഷിക്കുന്ന ജസ്റിസ് വി. പി. മോഹന്‍കുമാര്‍ കമ്മിഷന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

മാസപ്പടി വാങ്ങിയെന്ന ആരോപണം വന്നപ്പോള്‍ സി പി ഐ അന്വേഷണം തുടങ്ങിയിരുന്നു. സംസ്ഥാന കൗണ്‍സില്‍ നേരിട്ടും പിന്നീട് ജില്ലാ കമ്മിറ്റിയും അന്വേഷണം നടത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+