കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മെഡിക്കല്‍ കോളജില്‍ വീണ്ടും പീഡനശ്രമം

  • By Staff
Google Oneindia Malayalam News

കോഴിക്കോട്: മെഡിക്കല്‍ കോളജില്‍ വീണ്ടും പീഡനശ്രമം ആരോപിക്കപ്പെട്ടതിനെ തുടര്‍ന്ന് പൊലീസ് കേസെടുത്തു.

മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിന് സര്‍ജറി വിഭാഗം പി ജി വിദ്യാര്‍ഥി ശ്യാം കെ. അശോകിനെതിരെയാണ് കേസെടുത്തത്.

മെഡിക്കല്‍ കോളജ് അധികൃതര്‍ പരാതിയെ തുടര്‍ന്ന് അന്വേഷണം നടത്തിയിരുന്നു. മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ നിയോഗിച്ച മൂന്നംഗ സമിതിയുടെ അന്വേഷണത്തില്‍ പീഡനം നടന്നതായി തെളിഞ്ഞിട്ടുണ്ട്.

തൈറോയ്ഡ് ശസ്ത്രക്രിയക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിയെ പരിശോധനയ്ക്കിടെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് പരാതി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X