കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യാക്കോബായ സഭ: പുതിയ മെത്രാപ്പൊലീത്തമാര്‍

  • By Staff
Google Oneindia Malayalam News

കൊച്ചി: യാക്കോബായ സുറിയാനി സഭയിലേക്ക് നാലു പുതിയ മെത്രാപ്പൊലീത്തമാരെ തിരഞ്ഞെടുത്തു. ഡിസംബര്‍ എട്ടിന് ദമാസ്കസില്‍ ഇവരെ മെത്രാപ്പൊലീത്തമാരായി വാഴിക്കുന്ന ചടങ്ങ് നടക്കും.

ഗീവര്‍ഗീസ് ഈരാളില്‍ റമ്പാന്‍, കുര്യന്‍ ജോണ്‍ റമ്പാന്‍ പൊന്നാങ്കുഴി, കരിമ്പില്‍ ഗീവര്‍ഗീസ് റമ്പാന്‍, ഫാ. ഇ.ടി. ജോണ്‍ എന്നിവരെയാണ് മെത്രാപ്പൊലീത്തമാരായി തിരഞ്ഞെടുത്തത്. വാഴിക്കല്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ നാലുപേരും ദമാസ്കസിലേക്ക് യാത്ര തിരിച്ചു.

ഗീവര്‍ഗീസ് ഈരാളില്‍ റമ്പാന്‍ തൃശൂര്‍ ഭദ്രാസനത്തിലും കുര്യന്‍ ജോണ്‍ റമ്പാന്‍ പൊന്നുങ്കുഴി കണ്ടനാട് ഭദ്രാസനത്തിലും കരിമ്പില്‍ ഗീവര്‍ഗീസ് റമ്പാന്‍ തെക്കന്‍ ഭദ്രാസനത്തിലും മെത്രാപ്പൊലീത്തമാരാകും. ഫാ. ഇ.ടി. ജോണ്‍ ശ്രേഷ്ഠ കാതോലിക്കാബാവയുടെ സഹായമെത്രാനായി ചുമതലയേല്ക്കും.

ഇപ്പോള്‍ തെക്കന്‍ ഭദ്രാസനങ്ങളുടെ മെത്രാപ്പൊലീത്തയായ മര്‍ക്കോസ് മാര്‍ കൂറിലോസ് പുതിയ മെത്രാപ്പൊലീത്തയെത്തുന്നതോടെ മറ്റൊരു പദവിയിലേക്ക് മാറും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X