ആറിന് പിഡിപി ബന്ദില്ല
കൊച്ചി: ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ട ഡിസംബര്‍ ആറിന് എല്ലാ വര്‍ഷവും പതിവുള്ള ബന്ദില്‍ നിന്ന് പിഡിപി പിന്മാറുന്നു. പകരം ഡിസംബര്‍ ഏഴ് മുതല്‍ 13 വരെ പി ഡി പി അവകാശ സംരക്ഷണ വാരമായി ആചരിക്കുമെന്ന് പിഡിപി സംസ്ഥാന സെക്രട്ടറി കെ. എസ്. നസീര്‍ പറഞ്ഞു.
ഈ ദിവസങ്ങളില്‍ പ്രചാരണപരിപാടികളും വിശദീകരണ യോഗങ്ങളും സംഘടിപ്പിക്കും. അവകാശ സംരക്ഷണ വാരത്തിന്റെ ഉദ്ഘാടനം എറണാകുളത്ത് നടക്കും. ഡിസംബര്‍ 13ന് പരിപാടികളുടെ സമാപന ചടങ്ങില്‍ കേരള കോണ്‍ഗ്രസ് (ബി) ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണപിള്ള പ്രസംഗിക്കും.
ഡിസംബര്‍ ആറിന് പിഡിപി ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടില്ലെന്നും കരിദിനം ആചരിക്കുക മാത്രമാണ് ചെയ്യുന്നതെന്നും നസീര്‍ പറഞ്ഞു. എല്ലാ പാര്‍ട്ടി അംഗങ്ങളും ഡിസംബര്‍ ആറിന് കറുത്ത ബാഡ്ജ് ധരിക്കും.
പാര്‍ട്ടിയില്‍ പിളര്‍പ്പൊന്നുമില്ല. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയതിനാല്‍ രണ്ട് നേതാക്കളെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിട്ടുണ്ട്.
പി ഡി പിയുടെ സെക്രട്ടറിയേറ്റ് മാര്‍ച്ച് അക്രമാക്തമായതിന് പിന്നില്‍ പാര്‍ട്ടിയിലെ ചില വിമതരുടെ ആസൂത്രിത പ്രവര്‍ത്തനമാണ്. പാര്‍ട്ടിയെ പിളര്‍പ്പിലെത്തിക്കാന്‍ യു ഡി എഫിലെ ചിലരും ശ്രമിക്കുന്നുണ്ട്. മലപ്പുറം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഒരു മന്ത്രിയും ഇതിന് പിന്നിലുണ്ട്.
പാര്‍ട്ടി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദ്നിയുടെയും പൂന്തുറ സിറാജിന്റെയും മോചനത്തിനായി പ്രക്ഷോഭം തുടരുമെന്ന് നസീര്‍ പറഞ്ഞു.












Click it and Unblock the Notifications