തിങ്കളാഴ്ച എസ് എഫ് ഐ പ്രക്ഷോഭം
കോഴിക്കോട്: സംസ്ഥാന സര്‍ക്കാരിന്റെ വിദ്യാഭ്യാസ നയങ്ങള്‍ക്കെതിരെ ഡിസംബര്‍ രണ്ട് തിങ്കളാഴ്ച എസ് എഫ് ഐ സംസ്ഥാന വ്യാപകമായി പ്രക്ഷോഭം സംഘടിപ്പിക്കും. എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി ടി. വി. രാജേഷ് അറിയിച്ചതാണ് ഇക്കാര്യം.
സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളില്‍ പ്രതിഷേധ റാലി സംഘടിപ്പിക്കുന്നതോടൊപ്പം മുഖ്യമന്ത്രി എ. കെ. ആന്റണിയുടെ കോലം കത്തിക്കും. സര്‍ക്കാര്‍ വിദ്യാഭ്യാസ നയം തിരുത്തുന്നില്ലെങ്കില്‍ പ്രക്ഷോഭം ശക്തമാക്കും.
സംസ്ഥാന സര്‍ക്കാരിന്റെ വിദ്യാഭ്യാസ നയത്തിനെതിരെ കെ എസ് യു ഉള്‍പ്പെടെ വിവിധ വിദ്യാര്‍ഥി സംഘടനകളുമായി കൈകോര്‍ക്കാന്‍ എസ് എഫ് ഐ തയ്യാറാണ്. വിദ്യാഭ്യാസനയത്തോടുള്ള സമീപനം കെ എസ് യു പുന:പരിശോധിക്കണം.
പൊലീസിനെ ഉപയോഗിച്ച് സമരം അടിച്ചമര്‍ത്തുവാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. കോഴിക്കോടും കാസര്‍കോടും ആലപ്പുഴയിലും പൊലീസ് എസ് എഫ് ഐ പ്രവര്‍ത്തകരെ മൃഗീയമായി മര്‍ദിച്ച സംഭവങ്ങളില്‍ മനുഷ്യാവകാശ കമ്മിഷനെ സമീപിക്കും.
കോഴിക്കോട് പൊലീസ് അറസ്റ് ചെയ്ത 135 പേരില്‍ 40 പേരും 17 വയസില്‍ താഴെയുള്ളവരാണ്. സാരമായി പരിക്കേറ്റ ലോ കോളജ് വിദ്യാര്‍ഥി ഡയാനയുള്‍പ്പെടെ ചില എസ്എഫ്ഐ പ്രവര്‍ത്തകരെ പൊലീസ് കസ്റഡിയില്‍ മര്‍ദിച്ചു- രാജേഷ് ആരോപിച്ചു.












Click it and Unblock the Notifications