വിജിലന്‍സിനെ കോടതി വിമര്‍ശിച്ചു
തൃശൂര്‍: മന്ത്രി കെ. വി. തോമസ് വരുമാനത്തില്‍ കവിഞ്ഞ് സ്വത്ത് സമ്പാദിച്ചെന്ന കേസില്‍ അന്വേഷണം വൈകുന്നതിന് തൃശൂര്‍ വിജിലന്‍സ് കോടതി വിജിലന്‍സ് ഡയറക്ടറെ രൂക്ഷമായി വിമര്‍ശിച്ചു.
ഫിബ്രവരി 28നുള്ളില്‍ കേസില്‍ പ്രാഥമിക അന്വേഷണം പൂര്‍ത്തിയാക്കണമെന്ന് വിജിലന്‍സ് ജഡ്ജി എസ്. സതീനാഥന്‍ ഉത്തരവിട്ടു.
കൊച്ചി സ്വദേശി ബിജു സി. വള്ളുവനാടന്‍ നല്‍കിയ ഹര്‍ജിമേല്‍ പ്രാഥമികാന്വേഷണം നടത്താന്‍ വിജിലന്‍സ് ഡയറക്ടറോട് ആഗസ്ത് എട്ടിന് കോടതി ആവശ്യപ്പെട്ടിരുന്നു. മന്ത്രി കെ. വി. തോമസ് വരുമാനത്തില്‍ കവിഞ്ഞ് സ്വത്ത് സമ്പാദിച്ചെന്ന് ആരോപിച്ചായിരുന്നു ഹര്‍ജി നല്‍കിയത്.
കേസില്‍ അന്വേഷണം തുടങ്ങിയില്ലെന്നും പരാതിക്കാരനായ തന്നെ അപായപ്പെടുത്താന്‍ ശ്രമം നടക്കുന്നുവെന്നും കാണിച്ച് ബിജു സമര്‍പ്പിച്ച പരാതിയിലാണ് പുതിയ ഉത്തരവ്. പ്രാഥമിക അന്വേഷണം നടത്താനുള്ള നിര്‍ദേശം പാലിക്കാത്തത് കോടതിയലക്ഷ്യമാണെന്ന് ഉത്തരവില്‍ ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications