Get Updates
Get notified of breaking news, exclusive insights, and must-see stories!

ഖത്തറില്‍ യുഎസ് പടയൊരുക്കം

ന്യൂയോര്‍ക്ക്: ഖത്തറില്‍ യുഎസ് ശക്തമായ പടയൊരുക്കം നടത്തുന്നതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ഖത്തറില്‍ 262 ഏക്കര്‍ സ്ഥലത്ത് പ്രവര്‍ത്തിക്കുന്ന യുഎസ് ആസ്ഥാനത്താണ് പുതിയ പടയൊരുക്കം നടത്തുന്നത്. ഇറാഖിനെതിരായ യുദ്ധത്തില്‍ ഖത്തറിലെ ഈ കേന്ദ്രത്തില്‍ നിന്നായിരിക്കും യുഎസ് യുദ്ധം നയിക്കുക.

ഡിസംബറില്‍ യുഎസ് ഖത്തറില്‍ യുദ്ധപരിശീലനം നടത്തുമെന്നും ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടില്‍ പറയുന്നു. അമേരിക്കയ്ക്ക് പുറത്ത് ഇത്രയും വലിയ യുദ്ധപരിശീലനം ഇതാദ്യമാണത്രെ.

ഒരാഴ്ചയ്ക്കുള്ളില്‍ പടയൊരുക്കം നേരിട്ട് പരിശോധിക്കാന്‍ യുഎസ് സെന്‍ട്രല്‍ കമാന്റ് മേധാവി ജനറല്‍ ടോമി ആര്‍. ഫ്രാങ്ക്സ് ഖത്തറില്‍ എത്തും. അതേ സമയം ഖത്തറില്‍ നിന്നും ഇറാഖിനെതിരെ യുദ്ധം നടത്താമോ എന്ന കാര്യത്തില്‍ യുഎസ് ഖത്തര്‍ ഭരണകൂടത്തിന്റെ ഔദ്യോഗിക അനുമതി വാങ്ങിയിട്ടില്ല.

പക്ഷെ ഖത്തര്‍ സൗദി അറേബ്യയേക്കാള്‍ തങ്ങളുടെ മിത്രമായി കാണുന്നത് യുഎസിനെയാണ്. ബാഹ്യശത്രുക്കളില്‍ നിന്ന് യുഎസിന് തങ്ങളെ സംരക്ഷിക്കാന്‍ കഴിയുമെന്നാണ് ഖത്തര്‍ കരുതുന്നത്. യുഎസിനായി 262 ഏക്കര്‍ സ്ഥലത്ത് യുദ്ധകേന്ദ്രം സ്ഥാപിച്ചുനല്കിയതുതന്നെ ഖത്തര്‍ ഭരണകൂടമായിരുന്നു. 2002 ആഗസ്തിലാണ് ഈ കേന്ദ്രം സ്ഥാപിച്ചത്. ഇവിടെ ആയുധങ്ങള്‍ സൂക്ഷിക്കാവുന്ന 20 ഗോഡൗണുകള്‍ ഉണ്ട്. നൂറുകണക്കിന് എം1 ടാങ്കുകളും ഇവിടെ സൂക്ഷിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+