Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹിന്ദൂജ സഹോദരര്‍ക്കെതിരെ നടപടി വേണ്ട

ദില്ലി: ബൊഫോഴ്സ് കേസില്‍ ഹിന്ദൂജ സഹോദരന്മാര്‍ക്കെതിരെയുള്ള കോടതി നടപടികള്‍ സുപ്രീം കോടതി തടഞ്ഞു. സുപ്രീം കോടതിയുടെ തന്നെ നേരത്തേയുള്ള ഒരു ഉത്തരവ് പരിഷ്കരിച്ചുകൊണ്ടാണ് ഈ ഉത്തരവ്.

സി ബി ഐ യില്‍ നിന്നുള്ള ശക്തമായ എതിര്‍പ്പ് കണക്കാക്കാതെയാണ് സുപ്രീം കോടതി ഈ തീരുമാനം എടുത്തത്. തോക്ക് ഇടപാട് കേസില്‍ പ്രത്യക ജഡ്ജി പ്രേം കുമാര്‍ ഈ യിടെയാണ് ഇവര്‍ക്കെതിരെ കുറ്റപത്രം പുറപ്പെടുവിച്ചത്. അടുത്ത നാല് ആഴ്ചത്തേയ്ക്ക് ഇവര്‍ക്ക് എതിരെ നടപടി ഒന്നും തന്നെ എടുക്കാനാവില്ല.

പ്രത്യേക കോടതിയുടെ വിധിയ്ക്ക് എതിരെ ഹിന്ദൂജ സഹോദരര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ സി ബി ഐ മറുപടി നല്‍കുന്നതുവരെ അവര്‍ക്കെതിരെ കോടതി നടപടികള്‍ പാടില്ലെന്നാണ് പുതിയ ഉത്തരവ്.

ചീഫ് ജസ്റിസ് ജി ബി പട്നായിക്ക്, ജഡ്ജിമാരായ കെ ജി ബാലകൃഷ്ണന്‍, എസ് ബി സിന്‍ഹ എന്നിവരാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്. പ്രത്യേക കോടതിയുടെ നടപടികള്‍ സ്റെ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹിന്ദൂജ സഹോദരന്മാര്‍ സുപ്രീം കോടതിയില്‍ പരാതി സമര്‍പ്പിച്ചിരുന്നു. ഈ പരാതിയിലാണ് പുതിയ ഉത്തരവ്.

ദില്ലി ഹൈകോടതിയുടെ ഉത്തരവ് റദ്ദാക്കി ഇവര്‍ക്കെതിരെ കേസ് നടപടികള്‍ തുടരാന്‍ ജൂലൈ 12 ന് സുപ്രീം കോടതി തന്നെ ഉത്തരവിട്ടിരുന്നു. ഈ ഉത്തരവിലാണ് ഇപ്പോള്‍ മാറ്റം വരുത്തിയിരിയ്ക്കുന്നത്.

ഇതിനിടെ ബോഫോഴ്സ് ഇടപാടിലെ മറ്റൊരു കേസിലും അന്വേഷണത്തെ പ്രതികൂലമായി ബാധിയ്ക്കുന്ന വിധി ഉണ്ടായി. മലേഷ്യന്‍ കോടതിയിലാണ് ആ വിധി ഉണ്ടായത്.

ഇറ്റാലിയന്‍ വ്യവസായി ഒട്ടാവിയോ ക്വട്ട്റോച്ചിയെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യ നല്‍കിയ കേസാണ് മലേഷ്യയിലെ കോടതി തള്ളിയത്.

ക്വട്ട്റോച്ചിക്കെതിരെ ഇന്ത്യ ഉന്നയിച്ചിരിക്കുന്ന വാദങ്ങള്‍ അപര്യാപ്തവും അവ്യക്തവും ഉപരിപ്ലവവുമാണെന്ന് കേസ് തള്ളിക്കൊണ്ട് കോടതി അഭിപ്രായപ്പെട്ടു. ക്വട്ട്റോച്ചിയെ കോടതി നിരുപാധികം വിട്ടയച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+