അബു എബ്രഹാം അന്തരിച്ചു
തിരുവനന്തപുരം: ലോകപ്രശസ്ത കാര്‍ട്ടൂണിസ്റ് അബു എബ്രഹാം അന്തരിച്ചു. അദ്ദേഹത്തിന് 78 വയസായിരുന്നു.
ഉദരസംബന്ധമായ അസുഖത്തെ തുടര്‍ന്ന് കോസ്മോപോളിറ്റന്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അബു എബ്രഹാം. ഡിസംബര്‍ ഒന്ന് ഞായറാഴ്ച വൈകീട്ട് നാല് മണിയോടെയായിരുന്നു അന്ത്യം. ശവസംസ്കാരം തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് നടക്കും.
പെരിറ്റനൈസിസ് എന്ന ഉദരരോഗം ബാധിച്ച അബു എബ്രഹാമിനെ നവംബര്‍ 22നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഇംഗ്ലണ്ടുകാരിയായ സൈക്കിയാണ് ഭാര്യ. മക്കള്‍: ഐഷ, ജാനകി, മരുമകന്‍: സത്യജിത്ത്.
ശങ്കേഴ്സ് വീക്കിലിയിലും ഗാര്‍ഡിയനിലും പ്രസിദ്ധീകരിച്ച അബു എബ്രഹാമിന്റെ കാര്‍ട്ടൂണുകള്‍ ലോകശ്രദ്ധ നേടിയിരുന്നു.












Click it and Unblock the Notifications