കമ്മിഷന് കൂടുതല്‍ അധികാരം വേണമെന്ന് എഡിബി
തിരുവനന്തപുരം: എ ഡി ബി കണ്‍സള്‍ട്ടന്റുമാര്‍ തയ്യാറാക്കുന്ന വൈദ്യുത മേഖലയിലെ പരിഷ്കരണം ലക്ഷ്യമാക്കുന്ന ബില്ലില്‍ വൈദ്യുതി റെഗുലേറ്ററി കമ്മിഷന് വിപുലമായ അധികാരങ്ങള്‍ വിഭാവനം ചെയ്യുന്നു.
സംസ്ഥാനത്ത് ഇപ്പോള്‍ രൂപീകരിച്ചിച്ചിട്ടുള്ള റെഗുലേറ്ററി കമ്മിഷന് മതിയായ അധികാരങ്ങളില്ല എന്നാണ് കണ്‍സള്‍ട്ടന്റുമാരുടെ പക്ഷം. വൈദ്യുതി റെഗുലേറ്ററി കമ്മിഷന്‍ നിയമം അനുസരിച്ച് രൂപീകരിച്ചിട്ടുള്ള കമ്മിഷന്‍ എളുപ്പത്തില്‍ റദ്ദുചെയ്യപ്പെടാം എന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.
വിപുലമായ അധികാരങ്ങളോടെയുള്ള ഒരു കമ്മിഷനാണ് നിലവില്‍ വരേണ്ടത് എന്നാണ് കണ്‍സള്‍ട്ടന്റുമാര്‍ മുന്നോട്ടുവെച്ചിരിക്കുന്ന നിര്‍ദേശം.
വൈദ്യുതി ബോര്‍ഡിനെ കോര്‍പ്പറേറ്റ്വല്‍ക്കരിക്കാനാണ് കണ്‍സള്‍ട്ടന്റുമാര്‍ നിര്‍ദേശിക്കുന്നത്. ഈ നിര്‍ദേശം സര്‍ക്കാരിന് മുന്നില്‍ വെച്ചിട്ടുണ്ട്. വൈദ്യുതി നിരക്ക് നിര്‍ണയിക്കുന്നതിന് ചില മാനദണ്ഡങ്ങള്‍ ബില്ലന്റെ കരട്രൂപത്തില്‍ മുന്നോട്ടുവെക്കുന്നു.












Click it and Unblock the Notifications