ദുരിതാശ്വാസ ഭാഗ്യക്കുറി വില്കാനാവില്ലെന്ന്
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദിരിതാശ്വാസ നിധിയിലേയ്ക്ക് പണം കണ്ടെത്താനായി നടത്തുന്ന ഭാഗ്യക്കുറി ടിക്കറ്റ് വില്കാന്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വിഷമം.
എന്നാല്‍ ഭാഗ്യക്കുറി ടിക്കറ്റ് ജീവനക്കാര്‍ വില്കണമെന്ന് സര്‍ക്കാര്‍ നിര്‍ബന്ധിയ്ക്കുന്നില്ലെന്ന് കോഴിക്കോട് കളക്ടര്‍ ടി ഒ സൂരജ് വ്യക്തമാക്കി. പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയ്ക്ക് വേണ്ടിയാണ്. ഇതിന്റെ ഗുണം സമൂഹത്തിലെ പാവപ്പെട്ടവര്‍ക്കാണ് ഉണ്ടാവുക. മനുഷ്യ സ്നേഹമുള്ള ഏതൊരു ജീവനക്കാരനും ഈ സഹായം ചെയ്യുകയാണ് വേണ്ടതെന്ന് അദ്ദേഹം.
ഗസറ്റഡ് ജീവനക്കാരുടെ രണ്ട് സംഘടനകളാണ് ഇതിനെതിരെ രംഗത്ത് എത്തിയിരിയ്ക്കുന്നത്. കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷന്‍ ഇതിനെ നിശിതമായി വിമര്‍ശിച്ചിരിയ്ക്കുകയാണ്. സര്‍ക്കാര്‍ ഓഫീസില്‍ കാര്യങ്ങള്‍ക്കായി വരുന്ന സാധാരണക്കാരോട് ഭാഗ്യക്കുറി ടിക്കറ്റ് എടുക്കാന്‍ പറയുന്നത് ജീവനക്കാരും അവരും തമ്മിലുളള ബന്ധം വഷളാക്കുമെന്നാണ് യൂണിയന്റെ വാദം.












Click it and Unblock the Notifications