കയറ്റുമതി മെച്ചപ്പെടുത്താന്‍ പദ്ധതി
തിരുവനന്തപുരം: സംസ്ഥാനത്ത് കയറ്റുമതി മെച്ചപ്പെടുത്തുന്നതിന് അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനായി കേന്ദ്രം നടപ്പ് സാമ്പത്തിക വര്‍ഷം പതിനാറര കോടിയുടെ സഹായം അനുവദിച്ചിട്ടുണ്ടെന്ന് വ്യവസായമന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി അറിയിച്ചു.
കേന്ദ്രസഹായം ഉപയോഗിച്ച് സംസ്ഥാനത്ത് വിവിധ കേന്ദ്രങ്ങള്‍ സ്ഥാപിക്കും. കൊല്ലത്ത് ഭക്ഷ്യഉത്പന്നങ്ങളുടെ പരിശോധനയ്ക്കായി എല്ലാ സൗകര്യങ്ങളോടും കൂടിയ ലബോട്ടറി സ്ഥാപിക്കും. കൊച്ചിയില്‍ ഇലക്ട്രോണിക് വെയ്ബ്രിഡ്ജ് സ്ഥാപിക്കും.
കൊച്ചി സമുദ്രോത്പന്ന മേഖലയില്‍ ആധുനിക ലബോട്ടറി സ്ഥാപിക്കാന്‍ സാമ്പത്തിക സഹായം നല്‍കും. സമുദ്രോത്പന്ന കയറ്റുമതി വികസന അതോറിറ്റിയുടെ പദ്ധതിയ്ക്കായി 6.1 കോടി രൂപ ചെലവഴിക്കും. തിരുവനന്തപുരം എയര്‍ കാര്‍ഗോ കോംപ്ലക്സിലെ നിലവിലുള്ള സൗകര്യങ്ങള്‍ മെച്ചപ്പെടുത്തും. മലപ്പുറം ജില്ലയിലെ കാക്കഞ്ചേരിയില്‍ കിന്‍ഫ്രാ ടെക്നോ ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക് സ്ഥാപിക്കും. കളമശേരിയില്‍ സ്ഥാപിക്കുന്ന ഇന്ത്യന്‍ ഇന്‍സ്റിറ്റ്യൂട്ട് ഒഫ് എസ്ക്പോര്‍ട്ട് മാനേജ്മെന്റിനായി 4.2 കോടി രൂപ വകയിരുത്തും.
നടപ്പ് സാമ്പത്തിക വര്‍ഷം കയറ്റുമതിയില്‍ പുരോഗതിയുണ്ടായിട്ടുണ്ട്. സംസ്ഥാനത്ത് നിന്നുള്ള കയറ്റുമതി വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ ചില പരിഷ്കരണ നയങ്ങള്‍ നടപ്പിലാക്കിവരികയാണ്.












Click it and Unblock the Notifications