ഗോഡ്സെയുടെ പുസ്തകം: കേസ് തള്ളി
പയ്യന്നൂര്‍: ഗോപാല്‍ ഗോഡ്സെയുടെ പുസ്തകം പ്രസിദ്ധീകരിച്ചതിനെതിരെ പൊലീസ് എടുത്ത കേസിനെതിരെ പ്രസാധകര്‍ നല്‍കിയ കേസ് കോടതി തള്ളി.
പയ്യന്നൂരിലെ തബതി എന്ന പ്രസാധകര്‍ നല്‍കിയ കേസാണ് കോടതി തള്ളിയത്. പ്രസാധന ശാലയുടെ ഉടമസ്ഥനായ സത്യവാന്‍ എന്ന ജയപ്രകാശാണ് കേസ് നല്‍കിയിരുന്നത്.
നാഥുറാം വിനായക് ഗോഡ്സെയുടെ സഹോദരനായ ഗോപാല്‍ ഗോഡ്സെയുടെ മേ ഇറ്റ് പ്ലീസ് യുവര്‍ ഓണര്‍ എന്ന ഇംഗ്ലീഷ് പുസ്തകത്തിന്റെ പരിഭാഷ ബഹുമാനപ്പെട്ട കോടതി മുമ്പാകെ എന്ന പേരിലാണ് 1999 ല്‍ പ്രസിദ്ധീകരിച്ചത്. എന്നാല്‍ പുസ്തകത്തില്‍ ഗാന്ധിജിയെ അപകീര്‍ത്തിപ്പെടുത്തുന്ന വരികളുണ്ടെന്ന് ആരോപിച്ച് പയ്യന്നൂര്‍ എസ് ഐ മൊയ്തീന്‍കുട്ടി കേസ് എടുത്തിരുന്നു. ജയപ്രകാശിന്റെ വീട് റെയ്ഡ് ചെയ്യുകയും ചെയ്തിരുന്നു. ഏഴ് ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് അതിനെതിരെ കൊടുത്ത കേസാണ് കോടതി തള്ളിയത്.












Click it and Unblock the Notifications