കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പീഡനം: ജൂണിയര്‍ ഡോക്ടറെ സസ്പെന്റ് ചെയ്തു

  • By Staff
Google Oneindia Malayalam News

കോഴിക്കോട്: മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന ആരോപണത്തിന് വിധേയനായ പി ജി വിദ്യാര്‍ഥി ശ്യാം കെ. അശോകിനെ ആറ് മാസത്തേക്ക് സസ്പെന്റ് ചെയ്തു.

യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിയ സമിതി ജൂണിയര്‍ ഡോക്ടര്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന് കണ്ടെത്തിയിരുന്നു. സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കോളജ് പ്രിന്‍സിപ്പല്‍ ശ്യാം കെ. അശോകിനെ ആറ് മാസത്തേക്ക് സസ്പെന്റ് ചെയ്തത്.

അതേ സമയം ഡിസംബര്‍ ഒന്ന് ഞായറാഴ്ച ശ്യാം കെ. അശോകിനെതിരെ നല്‍കിയ പരാതി യുവതി പിന്‍വലിച്ചു. പരാതി പിന്‍വലിച്ചെങ്കിലും പെരുമാറ്റദൂഷ്യം തെളിഞ്ഞ നിലയ്ക്ക് നടപടിയുമായി മുന്നോട്ടു പോവുമെന്ന് പ്രിന്‍സിപ്പല്‍ വ്യക്തമാക്കി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X