കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐ എം എയ്ക്കെതിരെ ഡോ. മുഹമ്മദാലി

  • By Super
Google Oneindia Malayalam News

പാലക്കാട്: വൃക്കവ്യാപാരത്തെ കുറിച്ച് അന്വേഷിച്ച ഐ എം എ മൂന്നംഗ സമിതിയുടെ റിപ്പോര്‍ട്ട് കേന്ദ്ര പ്രവര്‍ത്തക സമിതി അംഗീകരിച്ചു. അതേ സമയം വൃക്കവ്യാപാരത്തില്‍ ഐ എം എയ്ക്കെതിരെ ക്രിമിനല്‍ നപടി സ്വീകരിക്കുന്നതിന് ഡി ഡി ജി പിയെ സമീപിക്കുമെന്ന് ഡോ. എം. മുഹമ്മദാലി അറിയിച്ചു.

ഐ എം എയിലെ സ്ഥാനങ്ങള്‍ താനൊഴിയുകയാണെന്ന് മുഹമ്മദാലി പറഞ്ഞു. ഐ എം എ കേന്ദ്രസമിതിയംഗവും ധനകാര്യ സമിതി ചെയര്‍മാനുമായിരുന്നു മുഹമ്മദാലി. തന്റെ റിപ്പോര്‍ട്ടിലെ 49 മുതല്‍ 52 വരെയുള്ള പേജുകള്‍ ഒഴിവാക്കിയാണ് ഐ എം എ പ്രവര്‍ത്തക സമിതി യോഗത്തില്‍ അവതരിപ്പിച്ചത്. ഇതിനെ ചോദ്യം ചെയ്തപ്പോള്‍ അത് കേള്‍ക്കാന്‍ യോഗത്തില്‍ പങ്കെടുത്തവര്‍ തയ്യാറായില്ല.

തന്റെ റിപ്പോര്‍ട്ട് തിരുത്തിയതിന് ക്രിമിനല്‍ നടപടിക്ക് നീക്കം ആരംഭിച്ചിട്ടുണ്ട്. തന്റെ റിപ്പോര്‍ട്ടില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ താന്‍ പറയാത്ത പല കാര്യങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. - മുഹമ്മദാലി ആരോപിച്ചു.

അതേ സമയം തെറ്റിദ്ധാരണാജനകമായ പ്രസ്താവനകള്‍ നടത്തിയതിന് മുഹമ്മദാലിയോട് സ്ഥാനങ്ങള്‍ ഒഴിയാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഐ എം എ ഭാരവാഹികള്‍ അറിയിച്ചു. മുഹമ്മദാലി വേണ്ട രീതിയില്‍ അന്വേഷണം നടത്താതെയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്നും അവര്‍ ആരോപിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X