കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഏഴക്ക ടെലഫോണ്‍ നമ്പര്‍ വരുന്നു

  • By Staff
Google Oneindia Malayalam News

ഡിസംബര്‍ 20മുതല്‍ കേരളത്തിലെ എല്ലാ എക്സ്ചേഞ്ചുകളിലും ഫോണ്‍ നമ്പര്‍ ഏഴക്കമായി മാറും. നിലവിലുള്ള നമ്പറിന്റെ തുടക്കത്തില്‍ രണ്ട് ചേര്‍ത്താല്‍ പുതിയ നമ്പറാകും.

അന്താരാഷ്ട്ര അക്കസംവിധാനം സ്വീകരിയ്ക്കുന്നതിന്റെയും സ്വകാര്യ ടെലഫോണ്‍ സേവനദാതാക്കളുടെ ടെലഫോണ്‍ അക്കങ്ങളില്‍ നിന്ന് വ്യത്യസ്ഥമായ അക്ക സംവിധാനം കൊണ്ടുവരുന്നതിന്റെയും മുന്നോടിയാണിത്. ഇന്ത്യയിലെമ്പാടും ഇത്തരത്തിലുള്ള മാറ്റം വരുത്തുകയാണ് ബി എസ് എന്‍ എല്‍. മഹാരാഷ്ട്ര, പഞ്ചാബ്, ബംഗാള്‍, ആന്ധ്രാ പ്രദേശ്, ഉത്തര്‍ പ്രദേശ്, മദ്ധ്യപ്രദേശ്, ഒറീസ, ഹരിയാന എന്നാ സംസ്ഥാനങ്ങളില്‍ തുടക്കത്തില്‍ രണ്ട് ചേര്‍ത്ത് മാറ്റം വരുത്തിക്കഴിഞ്ഞു.

ഇന്ത്യയിലെ എല്ലാ ബി.എസ്.എന്‍.എല്‍ നമ്പറുകളുടെയും തുടക്കം രണ്ട് ആവാന്‍ പോവുകയാണ്. ഡിസംബര്‍ 20ന് അര്‍ദ്ധരാത്രിയാണ് പുതിയ നമ്പര്‍ പ്രാബല്യത്തില്‍ വരിക. പഴയതും പുതിയതുമായ എല്ലാ ബി.എസ്.എന്‍.എല്‍. എക്സ്ചേഞ്ചുകളിലും ഇത് പ്രാബല്യത്തില്‍ വരും.

റിലയന്‍സ് ഇന്‍ഫോകോം എന്ന റിലയന്‍സ് കമ്പനി ഇന്ത്യയില്‍ വ്യാപകമായി ടെലഫോണ്‍ സംവിധാനം തുടങ്ങുകയാണ്. ഡിസംബര്‍ 28 നാണ് ഇതിന്റെ തുടക്കം. അതിന് മുമ്പായി സര്‍ക്കാര്‍ ടെലഫോണുകളുടെ അക്കങ്ങള്‍ മാറേണ്ടതുണ്ട്. അതുകൊണ്ടാണ് ഈ അക്കമാറ്റം 20 ന് തന്നെ നടപ്പാക്കുന്നത്. ഓരോ വ്യത്യസ്ഥ ടെലഫോണ്‍ സേവന കമ്പനികള്‍ക്കും വ്യത്യസ്ഥ ആദ്യ അക്കം നല്‍കുകയാണ് ഇതിന്റെ ലക്ഷ്യം.

ലക്ഷദ്വീപിലും മാനന്തവാടിയിലും കല്‍പ്പറ്റിയിലും മാത്രം തുടക്കത്തിലെ രണ്ടക്കങ്ങള്‍ മാറും. കല്‍പ്പറ്റയില്‍ 23, മാനന്തവാടിയില്‍ 24 എന്നീ അക്കങ്ങളാണ് തുടക്കത്തില്‍ ചേര്‍ക്കുക.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X