ട്രാന്‍സ്പോര്‍ട്ട് ജിവനക്കാര്‍ ഉപവാസം തുടങ്ങി
തിരുവനന്തപുരം: കെ.എസ്.ആര്.ടി.സിയില്‍ ശമ്പളം വൈകുന്നതില്‍ പ്രതിഷേധിച്ച് ജീവനക്കാര്‍ ഡിസംബര്‍ രണ്ട തിങ്കളാഴ്ച അനിശ്ചിതകാല ഉപവാസസമരം തുടങ്ങി.
സി.പി. എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് ഉദ്ഘാടനം ചെയ്തു. ഉച്ചയ്ക്ക് ഒന്നരയോടെയാണ് ഉപവാസം തുടങ്ങിയത്. തിരുവനന്തപുരത്ത് ട്രാന്‍സ്പോര്‍ട്ട് ഭവനുമുന്നിലാണ് കെ.എസ്.ആര്.ടി.സി സംയുക്തസമരസമതി സംസ്ഥാനനേതാക്കള്‍ ഉപവാസം തുടങ്ങിയത്. ശമ്പളം വിതരണം ചെയ്യുന്നതുവരെ ഉപവാസം തുടരുമെന്ന് സമരസമിതി പ്രഖ്യാപിച്ചിട്ടുണ്ട്.
സമരംകൊണ്ട് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന ് ലാഭമാണ് ഉണ്ടായതെന്നാണ് ജീവനക്കാരുടെ വാദം.
എന്നാല്‍ കടം വാങ്ങി ശമ്പളം കൊടുക്കാനാവില്ലെന്നാണ് മന്ത്രി ഗണേശ് കുമാര്‍ പറയുന്നത്. വാഹനം ഓടിച്ച് കിട്ടുന്ന പണം മാത്രമേ ശമ്പളം കൊടുക്കാന്‍ ഉപയോഗിയ്ക്കാനാവുകയുള്ളു.
ജീവനക്കാര്‍ നവംബര്‍ 26ന് സൂചനാപണിമുടക്ക് നടത്തിയതിന്റെ പകവീട്ടാനാണ് കെ.എസ്.ആര്.ടി.സിയില്‍ ശമ്പളം വൈകിയ്ക്കുന്നതെന്നാണ് സമരസമിതി ആരോപിയ്ക്കുന്നത്.