Get Updates
Get notified of breaking news, exclusive insights, and must-see stories!

റംസാര്‍ പട്ടികയില്‍ കേരളത്തിലെ മൂന്ന് പ്രദേശങ്ങള്‍

കൊച്ചി: അഷ്ടമുടി, ശാസ്താംകോട്ട കായല്‍, വേമ്പനാട് കോള്‍ നിലങ്ങള്‍ എന്നിവയെ റംസാര്‍ കണ്‍വെന്‍ഷന്‍ പ്രത്യേക പാരിസ്ഥിതിക പ്രാധാന്യമുള്ള പ്രദേശങ്ങളുടെ പട്ടികയില്‍ പെടുത്തി.

വെള്ളം സുലഭമായ ഈ പ്രദേശങ്ങളുടെ പാരിസ്ഥിതിക പ്രശ്നങ്ങള്‍ ഗുരുതരമായ ഭവിഷ്യത്തായിരിയ്ക്കും കേരളത്തിന് ഉണ്ടാക്കുന്നത്.

പ്രകൃതിവിഭവങ്ങള്‍ സംരക്ഷിക്കുന്നതിനായി 18 രാഷ്ട്രങ്ങള്‍ ചേര്‍ന്ന് രൂപീകരിച്ചതാണ് റംസാര്‍ കണ്‍വെന്‍ഷന്‍. 1971 ഫിബ്രവരി 12ന് ഇറാനിലെ റംസാര്‍ എന്ന പട്ടണത്തില്‍ 18 രാഷ്ട്രങ്ങളുടെ പ്രതിനിധികള്‍ ചേര്‍ന്ന് കരാറില്‍ ഒപ്പുവെച്ചതോടെയാണ് റംസാര്‍ കണ്‍വെന്‍ഷന്‍ നിലവില്‍വന്നത്. റംസാര്‍ കണ്‍വെന്‍ഷന്‍ പ്രത്യേകമായി സംരക്ഷിക്കപ്പെടേണ്ട സ്ഥലങ്ങളെന്ന് ചൂണ്ടിക്കാട്ടുന്ന പ്രദേശങ്ങളുടെ പരിസ്ഥിതി കോട്ടം തട്ടുന്ന പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാനുള്ള ബാധ്യത സര്‍ക്കാരുകള്‍ക്കുണ്ട്.

2002 നവംബറില്‍ ചേര്‍ന്ന റംസാര്‍ കണ്‍വെന്‍ഷനിലാണ് അഷ്ടമുടി, ശാസ്താംകോട്ട, വേമ്പനാട് എന്നിവയെ പ്രത്യേക പാരിസ്ഥിതിക പ്രാധാന്യമുള്ള സ്ഥലങ്ങളായി അംഗീകരിച്ചത്. കേരളത്തിലെ പരിസ്ഥിതി പ്രവര്‍ത്തകരുടെയും വിവിധ സംഘടനകളുടെയും ആവശ്യത്തെ തുടര്‍ന്നാണ് അഷ്ടമുടി, ശാസ്താംകോട്ട, വേമ്പനാട് എന്നിവയെ പ്രത്യേക പാരിസ്ഥിതിക പ്രാധാന്യമുള്ള സ്ഥലങ്ങളായി കണ്‍വെന്‍ഷന്‍ പ്രഖ്യാപിച്ചത്.

ഈ സ്ഥലങ്ങളില്‍ പാരിസ്ഥിതികമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് അന്തര്‍ദേശീയ ഏജന്‍സികള്‍ ഫണ്ട് നല്‍കും. പാരിസ്ഥിതിക സന്തുലനാവസ്ഥയ്ക്ക് കോട്ടം തട്ടുന്ന വികസന പ്രവര്‍ത്തനങ്ങള്‍ ഈ പ്രദേശങ്ങളില്‍ പാടില്ല.

ഏതെങ്കിലും തരത്തിലുള്ള പദ്ധതികള്‍ നടപ്പിലാക്കുമ്പോള്‍ സര്‍ക്കാര്‍ ചില നിയന്ത്രണങ്ങള്‍ അനുസരിച്ചിരിക്കണം. സ്ഥലങ്ങളുടെ പാരിസ്ഥിതിക സ്വഭാവം നിലനിര്‍ത്തുന്നതിനുള്ള ഉത്തരവാദിത്തം സര്‍ക്കാരിനുണ്ട്. ഈ പ്രദേശങ്ങളില്‍ നടപ്പിലാക്കുന്ന ഏതു തരത്തിലുളള വികസന പദ്ധതിയ്ക്കും റംസാര്‍ പാനലിന്റെ അംഗീകാരമുണ്ടായിരിക്കണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+