Get Updates
Get notified of breaking news, exclusive insights, and must-see stories!

ശ്രീലങ്കാ മൂന്നാം സമാധാന ചര്‍ച്ച ഇന്ന്

ഓസ്ലോ(നോര്‍വെ): ശ്രീലങ്കാ സര്‍ക്കാരും തമിഴ് പുലികളും തമ്മിലുള്ള മൂന്നാം വട്ട സമാധാനചര്‍ച്ചകള്‍ ഓസ്ലോയില്‍ ഡിസംബര്‍ രണ്ട് തിങ്കളാഴ്ച തുടങ്ങും. തമിഴ് പുലികളുമായി യൂറോപ്പില്‍ വച്ച നടക്കുന്ന ആദ്യ സമാധാന ചര്‍ച്ചയായിരിയ്ക്കും ഇത്.

ആദ്യ രണ്ട് സമാധാന ചര്‍ച്ചകള്‍ തായ്ലണ്ടിലാണ് നടന്നത്. ചര്‍ച്ചകളില്‍ മദ്ധ്യസ്ഥത വഹിയ്ക്കുന്ന നോര്‍വേയിലാണ് ഈ മൂന്നാം വട്ടചര്‍ച്ച നടക്കുന്നതെന്നതും പ്രത്യേകതയാണ്.

ഒരാഴ്ചയ്ക്കകം ഇത് രണ്ടാം തവണയാണ് രാജ്യത്തെ വംശീയപ്രശ്നം പരിഹരിക്കാനായി ഇരുകൂട്ടരും കൂടിക്കാഴ്ച നടത്തുന്നത്.

പ്രത്യേക രാജ്യ വാദം ഉപേക്ഷിക്കാന്‍ തങ്ങള്‍ തയ്യാറാണെന്ന് എല്‍.ടി.ടി.ഇ തലവന്‍ വേലുപ്പിള്ള പ്രഭാകരന്‍ പറഞ്ഞിരുന്നു. ഇപ്പോള്‍ സ്വയംഭരണാവകാശമാണ് തമിഴ് പുലികള്‍ ആവശ്യപ്പെടുന്നത്. ഇത് ചര്‍ച്ചകള്‍ക്ക് കൂടുതല്‍ അനുകൂല സാഹചര്യം ഒരുക്കിയിരിയ്ക്കുകയാണ്.

വടക്കന്‍ ശ്രീലങ്ക പുനരുദ്ധരിയ്ക്കാനായി വിവിധ രാജ്യങ്ങള്‍ സഹായിയ്ക്കാമെന്നും ഉറപ്പായിരുന്നു.

രാഷ്ട്രീയ സാമ്പത്തിക, സുരക്ഷാ മേഖലകളിലെ അഭിപ്രായവ്യത്യാസങ്ങളാവും ഇത്തവണ സംഭാഷണങ്ങളില്‍ പ്രധാനമായും കടന്നുവരുക. ചര്‍ച്ചകള്‍ക്കുള്ള നാലംഗ പ്രതിനിധിസംഘത്തെ ശ്രീലങ്കന്‍ നിയമമന്ത്രി ജി.എല്‍.പെരെസ് നിക്കും.ആന്റണ്‍ ബാലസിംഗമാവും എല്‍.ടി.ടി.ഇ സംഘത്തിന് നേതൃത്വം നല്‍കുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+