നേതാക്കളെ കൊല്ലാന്‍ ഗൂഢാലോചന
ചെന്നൈ: പുതുതായി രൂപീകരിക്കപ്പെട്ട ഒരു ഇസ്ലാം തീവ്രവാദി സംഘടനയില്‍ പെട്ടവരെ അറസ്റ് ചെയ്തതിനെ തുടര്‍ന്ന് തമിഴ്നാട്ടിലെ ചില നേതാക്കളെ വധിക്കാനുള്ള ഗൂഢാലോചനയെ കുറിച്ച് വെളിപ്പെട്ടതായി പൊലീസ് അധികൃതര്‍ അറിയിച്ചു.
കഴിഞ്ഞ നവംബര്‍ 29ന് മുസ്ലിം ഡിഫന്‍സ് ഫോഴ്സ് എന്ന സംഘടനയില്‍ പെട്ട ഒമ്പത് പേരെയാണ് അറസ്റ് ചെയ്തതെന്ന് ചെന്നൈ സിറ്റി പൊലീസ് കമ്മിഷണര്‍ കെ. വിജയകുമാര്‍ പറഞ്ഞു. ഇവരില്‍ നിന്നാണ് ഗൂഢാലോചനയെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നത്.
ഹൈദരാബാദിലെ സായി ബാ ക്ഷേത്രത്തില്‍ ബോംബ് വെക്കാനും തീവ്രവാദികള്‍ക്ക് പദ്ധതിയുണ്ടായിരുന്നു. ബോംബും മറ്റ ്ആയുധങ്ങളും അറസ്റ് ചെയ്യപ്പെട്ടവരില്‍ നിന്ന് പിടിച്ചെടുത്തു. ആദ്യം അറസ്റ് ചെയ്യപ്പെട്ട രണ്ട ്പേരില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ പിന്നീട് ഏഴ് പേരെ കൂടി അറസ്റ് ചെയ്യുകയായിരുന്നു.
സൗദി അറേബ്യ കേന്ദ്രമായുള്ള ഒരു തീവ്രവാദി സംഘടനയുടെ സഹായത്തോടെയാണ് ഈ ഗ്രൂപ്പ് പ്രവര്‍ത്തിക്കുന്നത്. ഈയിടെ ബാംഗ്ലൂരില്‍ കൊല്ലപ്പെട്ട അല്‍ ഉമ്മ നേതാവ് ഇമാം അലിയുടെ ഭാര്യാസഹോദരന്മാരില്‍ ഒരാളാണ് ഈ ഗ്രൂപ്പിന് നേതൃത്വം കൊടുക്കുന്നത്.












Click it and Unblock the Notifications