സോണിയ ഗുജറാത്തില്‍
ഗുജറാത്ത്: ഗുജറാത്തില്‍ ബിജെപി സര്‍ക്കാര്‍ വര്‍ഗ്ഗീയ വിഭജനത്തിലൂടെയും ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ഭീതി സൃഷ്ടിച്ചും അധികാരം നിലനിര്‍ത്താന്‍ ശ്രമിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധി. ഡിസംബര്‍ മൂന്ന് ചൊവാഴ്ച ഗുജറാത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അവര്‍.
ഗുജറാത്തില്‍ അംബാജി ക്ഷേത്രത്തില്‍ പ്രാര്‍ത്ഥിച്ച ശേഷമാണ് സോണിയ തന്റെ തിരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിയത്. രാജസ്ഥാന്‍ അതിര്‍ത്തിയിലുള്ള സബര്‍കാന്ത ജില്ലയില്‍ നിന്നാണ് സോണിയ പ്രചാരണം ആരംഭിച്ചത്. ഇവിടെ നടന്ന പൊതുയോഗത്തില്‍ സോണിയ നരേന്ദ്ര മോഡിക്കും വാജ്പേയി സര്‍ക്കാരിനും എതിരെ ആഞ്ഞടിച്ചു. ഇരുകൂട്ടരും തീവ്രവാദത്തെ തടയുന്നതില്‍ പരാജയപ്പെട്ടെന്ന് സോണിയ അഭിപ്രായപ്പെട്ടു.
മോഡിയുടെ ഗൗരവയാത്ര തീരെ ഗൗരവമില്ലാത്തതാണെന്നും സോണിയ കളിയാക്കി. വര്‍ഗ്ഗീയ വിഭജനത്തിലൂടെ ജനങ്ങള്‍ക്കിടയില്‍ ഭീതി സൃഷ്ടിക്കാനാണ് ബിജെപി സൃഷ്ടിക്കുന്നത്. രാജ്യത്തിന് മാതൃക സൃഷ്ടിച്ച ഗുജറാത്ത് മാതൃകയാക്കേണ്ടത് വെറുപ്പ്, പിന്നോക്കാവസ്ഥ, നശീകരണം എന്നിവയല്ലെന്നും സോണിയ പറഞ്ഞു.












Click it and Unblock the Notifications