എഡിബി കരാര്‍ മന്ത്രിസഭ അംഗീകരിച്ചു
തിരുവനന്തപുരം: ഏഷ്യന്‍ വികസന ബാങ്കില്‍ നിന്ന് വായ്പ സ്വീകരിയ്ക്കാനായി മനിലയില്‍ ഒപ്പിട്ട കരട് കരാര്‍ രേഖ മന്ത്രിസഭായോഗം അംഗീകരിച്ചു.
3000 കോടി രൂപ വായ്പ വാങ്ങാനാണ് പദ്ധതി. ഇതിന്റെ ആദ്യ ഗഡുവാണ് കേരളത്തിന് വൈകാതെ കിട്ടുക. ഡിസംബര്‍ മൂന്ന് ചൊവാഴ്ച മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി എ.കെ. ആന്റണിയാണ് ഇത് വാര്‍ത്താ ലേഖകരോട് പറഞ്ഞത്. ഏഷ്യന്‍ വികസന ബാങ്കുമായി നടത്തിയ ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാണ് വായ്പയ്ക്ക് കരാര്‍ ഉണ്ടാക്കിയത്.
ബാങ്കുമായി സര്‍ക്കാര്‍ നടത്തിയ ചര്‍ച്ചകളുടെ പ്രസക്തഭാഗങ്ങള്‍ സര്‍ക്കാര്‍ പ്രസിദ്ധീകരിയ്ക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അവസാന കരാര്‍ ഒപ്പിട്ടശേഷമായിരിയ്ക്കും ഇത്.
ഔദ്യോഗിക തലത്തില്‍ വൈദ്യുതി മേഖലയില്‍ വരുത്തേണ്ട മാറ്റങ്ങളും ചര്‍ച്ചചെയ്യുന്നുണ്ട്. എന്നാല്‍ വൈദ്യുതി നിരക്ക് കൂട്ടാനായി ഇപ്പോള്‍ ഉദ്ദേശമില്ല.
അഡ്വൈസ് മെമ്മൊ കിട്ടിയവര്‍ക്കൊക്കെ നിയമനം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിനുള്ള നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. -ആന്റണി പറഞ്ഞു.












Click it and Unblock the Notifications