ആറ്റുകാല്‍ പൊങ്കാല ഫെബ്രുവരി 17ന്
തിരുവനന്തപുരം: തിരുവനന്തപുരം ആറ്റുകാല്‍ ക്ഷേത്രത്തിലെ പൊങ്കാല ഫെബ്രുവരി 17 ന് നടക്കും. കുംഭമാസത്തിലെ പൂരം നാളിലാണ് പൊങ്കാല. അന്ന് വെളുത്ത വാവ് കൂടിയാണ്.
ഒമ്പതിനാണ് ഉത്സവം തുടങ്ങുന്നത്. കാപ്പുകെട്ടി കുടിയിരുത്തിയാണ് ഉത്സവത്തിന് തുടക്കം കുറിയ്ക്കുന്നത്. 19 നാണ് ഉത്സവം സമാപിയ്ക്കുന്നത്. കുരുതിയാണ് സമാപന ചടങ്ങ്. ഉത്സവ ദിവസങ്ങളിലെല്ലാം ക്ഷേത്രത്തില്‍ കണ്ണകീ ചരിതം പാട്ട് ഉണ്ടാവും. ഇത് ഉത്സവത്തോടനുബന്ധിച്ചുള്ള ആചാരമാണ്. പൊങ്കാല ദിവസം വൈകീട്ട് പെണ്‍കുട്ടികളുടെ താലപ്പൊലിയും ആണ്‍കുട്ടികളുടെ കുത്തിയോട്ടവും ഉണ്ടാവും.
ഉത്സവത്തിന്റെ നടത്തിപ്പിനായി ഉത്സവ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.
കേരളത്തിന്റെയും തമിഴ്നാടിന്റെയും തെക്കന്‍ ജില്ലകളില്‍ നിന്ന് ഒട്ടേറെ സ്ത്രീകള്‍ പങ്കെടുക്കുന്നതാണ് ആറ്റുകാല്‍ പൊങ്കാല. അഞ്ചുലക്ഷത്തിലേറെ സ്ത്രീകള്‍ കഴിഞ്ഞ വര്‍ഷം പൊങ്കാല അര്‍പ്പിച്ചതായാണ് ക്ഷേത്രം അധികൃതരുടെ കണക്ക്. ഓരോ വര്‍ഷവും ഇത് കൂടി വരുന്നുമുണ്ട്.
സ്ത്രീകളുടെ ശബരിമലയെന്ന് ആറ്റുകാല്‍ അമ്പലത്തിന് ഒരു വിളിപ്പേരുമുണ്ട്.












Click it and Unblock the Notifications