തലസ്ഥാന വികസനം: പദ്ധതി തയ്യാറാക്കും
തിരുവനന്തപുരം: തലസ്ഥാനനഗരിയുടെ വികസനത്തിന് സമഗ്ര പദ്ധതി റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന് മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ലീസിംഗ് ഫിനാന്‍ഷ്യല്‍ സര്‍വീസുമായി സംസ്ഥാന സര്‍ക്കാര്‍ ധാരണയിലെത്തി.
ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ലീസിംഗ് ഫിനാന്‍ഷ്യല്‍ സര്‍വീസ് മാനേജിംഗ് ഡയറക്ടര്‍ രവി പാര്‍ഥസാരഥിയുടെ നേതൃത്വത്തിലുള്ള സംഘം മുഖ്യമന്ത്രി എ. കെ. ആന്റണിയുമായി നടത്തിയ ചര്‍ച്ചയില്‍ വികസനപദ്ധതി തയ്യാറാക്കുന്നതിന് സ്വീകരിക്കേണ്ട നടപടികളെ കുറിച്ച് ചര്‍ച്ച ചെയ്തു. പൊതുമരാമത്ത് മന്ത്രി എം. കെ. മുനീറും മുഖ്യമന്ത്രിയോടൊപ്പമുണ്ടായിരുന്നു.
കരാറനുസരിച്ച് ഹ്രസ്വകാല പദ്ധതികള്‍ക്കായി പ്രാഥമിക റിപ്പോര്‍ട്ട് തയ്യാറാക്കും. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ഫണ്ട് ചെയ്യുന്ന ഏജന്‍സികളെ കണ്ടെത്തുകയും പദ്ധതി നടപ്പിലാക്കുകയും ചെയ്യും.
അഡീഷണല്‍ ചീഫ് സെക്രട്ടറി ബാബു ജേക്കബ്, നഗരവികസന സെക്രട്ടറി ഏലിയാസ് ജോര്‍ജ്, ടൂറിസം സെക്രട്ടറി ടി. ബാലകൃഷ്ണന്‍, റോഡ്-പാലം കോര്‍പ്പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ മുഹമ്മദ് ഹനീഷ് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.












Click it and Unblock the Notifications