Get Updates
Get notified of breaking news, exclusive insights, and must-see stories!

സിപിഎം മാര്‍ച്ച് സമാധാനപരം

കോഴിക്കോട്: എസ്എഫ്ഐ പ്രവര്‍ത്തകരെ പൊലീസ് മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് സിപിഎം നടത്തിയ ഐജി ഓഫീസ് മാര്‍ച്ച് സമാധാനപരം. മാര്‍ച്ച് നടത്തിയ പ്രവര്‍ത്തകര്‍ ഐജി ഓഫീസിലെത്തി നിവേദനം നല്കി മടങ്ങി.

എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്ക് നേരെ നടന്ന പൊലീസ് മര്‍ദ്ദനത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടായിരുന്നു നിവേദനം. പ്രകടനം പൊതുവെ സമാധാനപരമായിരുന്നുവെന്ന് ഐ ജി വേണുഗോപാല്‍ കെ. നായര്‍ പറഞ്ഞു.

മാര്‍ച്ചിനോടനുബന്ധിച്ച് അക്രമങ്ങളുണ്ടാവുമെന്ന് ഭയന്ന് നഗരത്തില്‍ ശക്തമായ സുരക്ഷാസംവിധാനങ്ങളൊരുക്കിയിരുന്നു. അക്രമമുണ്ടാവുമെന്ന് ഭയന്ന് ജില്ലാ കളക്ടര്‍ കോഴിക്കോട് ജില്ലയില്‍ പ്രൊഫഷണല്‍ കോളെജുകളൊഴികെ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+