രാജിവയ്ക്കുമെന്ന് മന്ത്രി ഗൗരി
തിരുവനന്തപുരം: നേരത്തേതന്നെ ആന്റണിയ്ക്കെതിരെ ആരോപണം ഉയര്‍ത്തിയ കൃഷി മന്ത്രി കെ. ആര്‍. ഗൗരി തുറന്ന യുദ്ധത്തിന്റെ പാതയില്‍.
കഴിഞ്ഞ ദിവസം കേരള എന്‍ജിഒ അസോസിയേഷന്‍(മങ്ങാട്) ആലപ്പുഴ ജില്ലാ സമ്മേളനത്തില്‍ സംസാരിയ്ക്കവേയാണ് ഗൗരി ആന്റണിയ്ക്കെതിരെ ആഞ്ഞടിച്ചത്. അതിന് തുടര്‍ച്ചയായി ഡിസംബര്‍ മൂന്ന് ചൊവാഴ്ച നടന്ന മന്ത്രിസഭാ യോഗത്തിലും ഗൗരി മുഖ്യമന്ത്രിയ്ക്കെതിരെ തിരിഞ്ഞു.
സ്വന്തം വകുപ്പില്‍ മറ്റുള്ളവര്‍ കൈ കടത്തിയാല്‍ മന്ത്രിസഭയില്‍ നിന്ന് രാജി വയ്ക്കുമെന്ന് ഗൗരി ഭീഷണി മുഴക്കുകയും ചെയ്തു. മുഖ്യമന്ത്രിയും ഗൗരിയുമായി വാക്കേറ്റവുമുണ്ടായി.
ഫാമിംഗ് കോര്‍പ്പറേഷന്റെ സ്ഥലം തന്നോടാലോചിയ്ക്കാതെ സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിന് നടപടികള്‍ സ്വീകരിച്ചതായിരുന്നു പ്രധാന വിവാദ വിഷയം. മറ്റു മന്ത്രിമാര്‍ തന്റെ വകുപ്പില്‍ കൈകടത്തുന്നതായും ഗൗരി ആരോപിച്ചു.
മന്ത്രിസഭായോഗത്തില്‍ നിന്നും വാക്കൗട്ട് നടത്താന്‍പോലും ഗൗരിയമ്മ ഒരു സമയം ഒരുങ്ങി. പ്രവാസികാര്യമന്ത്രി എം.എം. ഹസനാണ് പിന്നീട് ഗൗരിയമ്മയെ അനുനയിപ്പിച്ച് യോഗത്തില്‍ തന്നെ ഇരുത്തിയത്.
തന്നെ അവഗണിച്ചാല്‍ രാജിവച്ചു പുറത്തുപോകുമെന്ന് ഗൗരിയമ്മ ആന്റണിക്കു മുന്നറിയിപ്പു നല്‍കി.












Click it and Unblock the Notifications