വൃക്ക: രാഷ്ട്രീയക്കാര്‍ക്ക് പങ്കില്ലെന്ന് സര്‍ക്കാര്‍
കൊച്ചി: വൃക്കവ്യാപാരത്തില്‍ ചില രാഷ്ട്രീയനേതാക്കള്‍ക്ക് പങ്കുണ്ടെന്ന ആരോപണത്തിന് മതിയായ തെളിവുകളില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ ബോധിപ്പിച്ചു.
സര്‍ക്കാരിന് വേണ്ടി ആരോഗ്യവകുപ്പ് അഡീഷണല്‍ സെക്രട്ടറി പി. പി. ഗോപി സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. സംസ്ഥാനത്ത് വൃക്കവ്യാപാരം നടന്നിട്ടുണ്ടെന്ന ആരോപണം ഉയര്‍ന്നപ്പോള്‍ തന്നെ സര്‍ക്കാര്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് സത്യവാങ്മൂലത്തില്‍ പറഞ്ഞു.
വൃക്കവ്യാപാരത്തെ കുറിച്ച് സി ബി ഐ അന്വേഷണത്തിന് ഉത്തരവിടണമെന്ന് ആവശ്യപ്പെട്ട് വൃക്കത്തട്ടിപ്പിനിരയായ ഇടുക്കി മേത്താൈടി സ്വദേശി പി. എ. മോഹനന്‍ സമര്‍പ്പിച്ച റിട്ട് ഹര്‍ജിയില്‍ വാദം കേള്‍ക്കുന്ന ഹൈക്കോടതിയുടെ നിര്‍ദേശ പ്രകാരമാണ് സത്യവാങ്മൂലം സമര്‍പ്പിച്ചത്.
ആരോപണമുയര്‍ന്നതിനെ തുടര്‍ന്ന് മതിയായ നടപടികള്‍ സ്വീകരിച്ചിട്ടുള്ളതിനാല്‍ സി ബി ഐ അന്വേഷണം ആവശ്യമില്ലെന്ന് സത്യവാങ്മൂലത്തില്‍ പറഞ്ഞു. കേസിന്മേല്‍ ഡിസംബര്‍ അഞ്ച് വ്യാഴാഴ്ച തുടര്‍വാദം കേള്‍ക്കും.












Click it and Unblock the Notifications