കൊല്ലങ്കോട് കൊട്ടാരം ഇനി ഹോട്ടല്‍
കൊച്ചി: കൊല്ലങ്കോട് കൊട്ടാരം കാസിനോ ഗ്രൂപ്പ് ഹോട്ടലാക്കുന്നു. 45 വര്‍ഷത്തേക്ക് കൊട്ടാരം പാട്ടത്തിനെടുക്കുന്ന കരാറില്‍ കാസിനോ കൊല്ലങ്കോട് രാജകുടുംബവുമായി ഒപ്പുവെച്ചു.
പാലക്കാട് ജില്ലയില്‍ നെല്ലിയാമ്പതി മലനിരകള്‍ക്ക് സമീപമാണ് കൊല്ലങ്കോട് കൊട്ടാരം.
കൊട്ടാരത്തിന് പഴമയുടെ പ്രൗഢി നല്‍കുന്നതിനുള്ള ജോലികള്‍ പൂര്‍ത്തായിയിവരികയാണ്. മൂന്ന് കോടിയോളം രൂപയാണ് ഇതിനായി ചെലവഴിക്കുന്നത്.
അതിഥികള്‍ക്ക് രാജജീവിതം അനുഭവിച്ചറിയാവുന്ന വിധത്തിലുള്ള സജ്ജീകരണങ്ങളായിരിക്കും ഹോട്ടലിലുണ്ടായിരിക്കുകയെന്ന് കാസിനോ ഗ്രൂപ്പ് അധികൃതര്‍ പറഞ്ഞു. ഹോട്ടലിനകത്ത് പാദരക്ഷകള്‍ ഉപയോഗിക്കാന്‍ പാടില്ല. മത്സ്യമാംസങ്ങളും മദ്യവും ഹോട്ടലില്‍ ലഭിക്കില്ല. പുകവലിയും ഹോട്ടലിനകത്ത് പാടില്ല.
പാട്ടപ്പണത്തിന് പുറമേ ലാഭത്തിന്റെ ഒരു വിഹിതവും രാജകുടുംബത്തിന് നല്‍കാനാണ് കരാറിലെ വ്യവസ്ഥ. ഈ വിഹിതം ഓരോ രണ്ട് വര്‍ഷത്തിലും കൂടിവരും.












Click it and Unblock the Notifications