Get Updates
Get notified of breaking news, exclusive insights, and must-see stories!

വൈദ്യുതി മോഷണം: കമ്പനിയ്ക്കെതിരെ കേസ്

കോഴിക്കോട്: കോഴിക്കോട്ടെ പി കെ സ്റീല്‍ മില്‍സ് എന്ന സ്ഥാപനം വൈദ്യുതി മോഷ്ടിച്ചതിന് വൈദ്യുതി ബോര്‍ഡ് കേസെടുത്തു. മാസം മൂന്ന് ലക്ഷം രുപയുടെ വൈദ്യുതി മോഷ്ടിച്ചതായാണ് വൈദ്യുതി ബോര്‍ഡ് അന്വേഷണത്തില്‍ കണ്ടെത്തിയത്. തുടര്‍ന്നാണ് കേസെടുത്തത്.

വൈദ്യുതി മോഷ്ടിയ്ക്കുന്നത് കണ്ടെത്താനായി വൈദ്യുതി ബോര്‍ഡ് ഊര്‍ജ്ജിതമായ അന്വേഷണം തുടങ്ങിയിരിയ്ക്കയാണ്. ആ അന്വേഷണത്തിനിടയിലാണ് ബോര്‍ഡ് ഈ കണ്ടെത്തല്‍ നടത്തിയത്. സംസ്ഥാനത്തെ എല്ലാ വ്യവസായസ്ഥാപനങ്ങളിലും പരിശോധന നടത്താന്‍ തയ്യാറെടുക്കുകയാണ് ബോര്‍ഡ്.

എന്നാല്‍ പി കെ സ്റീല്‍സ് മില്‍ 50 ലക്ഷം രൂപയുടെ വൈദ്യുതി മോഷണം നടത്തിയെന്ന വൈദ്യുതി ബോര്‍ഡ് വിജിലന്‍സ് വിഭാഗത്തിന്റെ കണ്ടെത്തല്‍ അടിസ്ഥാന രഹിതമാണെന്ന് കമ്പനി അധികൃതര്‍ പറഞ്ഞു.ഇതുസംബന്ധിച്ച വസ്തുതകള്‍ പുറത്തുകൊണ്ടുവരുന്നതിന് ഒരു സ്വതന്ത്ര ഏജന്‍സിയെ കൊണ്ട് പുതിയ അന്വേഷണം നടത്തിക്കണമെന്ന് പി കെ ഗ്രൂപ്പ് ഒഫ് കമ്പനീസ് ചെയര്‍മാന്‍ പി. കെ. അഹമ്മദ് വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

വൈദ്യുതി ബോര്‍ഡിന്റെ നിയന്ത്രണത്തിലുള്ള ഒരു ട്രാന്‍സ്ഫോര്‍മറില്‍ നിന്ന് വൈദ്യുതി ചോര്‍ത്തിയെന്ന ആരോപണം അടിസ്ഥാനരഹിതമാണ്. 11 കെ വി യൂണിറ്റ് ട്രാന്‍സ്ഫോര്‍മറില്‍ വൈദ്യുതി ബോര്‍ഡിന്റെ നല്ലളം സബ് സ്റേഷനില്‍ നിന്ന് നേരിട്ടാണ് വൈദ്യുതി വരുന്നത്. വൈദ്യുതി ബോര്‍ഡ് ഉദ്യോഗസ്ഥര്‍ നേരത്തെ നടത്തിയ പരിശോധനയിലൊന്നും ഇത്തരമൊരു ആരോപണം ഉന്നയിച്ചിരുന്നില്ല.

വൈദ്യുതി ബോര്‍ഡ് കമ്പനിയ്ക്കെതിരെ കേസ് കൊടുത്തതും നോട്ടീസ് നല്‍കാതെ വൈദ്യുതി വിതരണം നിര്‍ത്തിവെച്ചതും കമ്പനിയുടെ അന്തസിന് കോട്ടം തട്ടാന്‍ കാരണമായിട്ടുണ്ട്. ഒരു സ്വതന്ത്ര ഏജന്‍സി നടത്തുന്ന അന്വേഷണത്തിലൂടെ മാത്രമേ യഥാര്‍ഥ വസ്തുതകള്‍ പുറത്തുവരൂ.

നവംബര്‍ 30ന് വൈദ്യുതി ബോര്‍ഡ് ചെയര്‍മാനുമായും സാങ്കേതിക ഉദ്യോഗസ്ഥരുമായും നടത്തിയ ചര്‍ച്ചയില്‍ ബോര്‍ഡ് മറ്റൊരു പരിശോധന നടത്തുന്നതിനെ കുറിച്ച് പരിഗണിക്കാമെന്ന് ഉറപ്പുതന്നിരുന്നതായി അഹമ്മദ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+