മൂന്ന് നദികളെ ബന്ധിപ്പിയ്ക്കാനായി പദ്ധതി
തിരുവനന്തപുരം: കേരളത്തിലെ മൂന്ന് നദികളെ ബന്ധിപ്പിയ്ക്കാനായി സര്‍ക്കാര്‍ പദ്ധതി തയ്യാറാക്കുന്നു. ഭാരതപ്പുഴ, ചാലിയാര്‍, കടലുണ്ടിപ്പുഴ എന്നിവയാണ് 40 കിലോമീറ്റര്‍ നീളമുള്ള ഒരു തോടുകൊണ്ട് ബന്ധിപ്പിയ്ക്കാനായി ഉദ്ദേശിയ്ക്കുന്നത്.
മലബാര്‍ മേഖലയിലെ വരള്‍ച്ച ഒഴിവാക്കാനാണ് ഈ നടപടി. ജലസേചന വകുപ്പ് ഇതിനായി ഒരു പദ്ധതി രേഖ സര്‍ക്കാരിന് നല്‍കി കഴിഞ്ഞു. ഇക്കാര്യം വകുപ്പ് അധികൃതര്‍ തന്നെയാണ് മലപ്പുറം ജില്ലാ വികസന സമിതിയുടെ ഒരു യോഗത്തില്‍ വ്യക്തമാക്കിയത്.
മലപ്പുറം ജില്ലയിലെ വരള്‍ച്ചയെക്കുറിച്ചുള്ള ചര്‍ച്ചയ്ക്കിടയിലാണ് ജലസേചന വകുപ്പ് അധികൃതര്‍ ഇത് പറഞ്ഞത്. ജില്ലയിലെ വരള്‍ച്ച പരിഹരിയ്ക്കാനായി അടിയന്തരമായി സര്‍ക്കാരിന്റെ സഹായം വേണമെന്ന് കര്‍ഷകര്‍ സമിതി യോഗത്തില്‍ ആവശ്യപ്പെട്ടു.












Click it and Unblock the Notifications