ശാശ്വതീകാനന്ദ: സര്‍ക്കാരിന് കോടതി നിര്‍ദേശം
കൊച്ചി: സ്വാമി ശാശ്വതീകാനന്ദയുടെ മരണത്തെ കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെടുന്ന നിവേദനത്തിന്മേല്‍ തീരുമാനമെടുക്കാന്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
മഹര്‍ഷി മലയാള സ്വാമി ഗുരുകുലം ട്രസ്റ് പ്രസിഡന്റ് സ്വാമി ശിവനന്ദഗിരി നല്‍കിയ ഹര്‍ജിമേല്‍ ജസ്റിസ് എന്‍. കൃഷ്ണന്‍നായരാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
2002 ജൂലായ് ഒന്നിന് ആലുവാ പുഴയില്‍ കുളിക്കുമ്പോള്‍ ശാശ്വതീകാനന്ദ മുങ്ങിമരിച്ചതിനെ കുറിച്ച് വ്യത്യസ്ത അഭിപ്രായങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്ന് ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടി. ശാശ്വതീകാനന്ദ പുഴയില്‍ ജലസമാധിയടഞ്ഞതാണെന്ന് ഒരു അഭിപ്രായം. സ്വാമിയെ കൊലപ്പെടുത്തിയതാണെന്നാണ് മറ്റൊരു അഭിപ്രായം. കേസില്‍ പൊലീസ് നടത്തിയ അന്വേഷണം തൃപ്തികരമല്ലെന്നും അന്വേഷണത്തില്‍ വൈരുദ്ധ്യങ്ങളുണ്ടെന്നും ഹര്‍ജിയില്‍ ആരോപിച്ചു. ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍ ആലുവ അദ്വൈതാശ്രമത്തിലെ സന്യാസിമാരെ സാക്ഷികളാക്കിയിട്ടില്ലെന്നും പരാതിയുണ്ട്.
സംഭവത്തെ കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് സ്വാമിയുടെ ബന്ധുക്കള്‍ നിവേദനം നല്‍കിയിട്ടുണ്ടെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications