Get Updates
Get notified of breaking news, exclusive insights, and must-see stories!

ശോഭന അച്ചടക്ക സമിതിയ്ക്ക് മുന്നില്‍ ഹാജരായി

തിരുവനന്തപുരം: ഡിസംബര്‍ മൂന്ന് ചൊവാഴ്ച ശോഭനാ ജോര്‍ജ്ജ് എം. എല്‍. എ. കെ പി സി സി യുടെ അച്ചക്കട സമിതിയ്ക്ക് മുന്നില്‍ ഹാജരായി വിശദീകരണം നല്‍കി.

സി വി പത്മരാജനാണ് അച്ചടക്ക സമിതിയുടെ അദ്ധ്യക്ഷന്‍. ശോഭന സമിതിയ്ക്ക് മുന്നില്‍ നല്‍കിയ വിശദീകരണം എന്താണെന്ന് അറിവായിട്ടില്ല.

ശോഭനയ്ക്കുള്ള വിശദീകരണം നല്‍കാനുള്ള അവസരമാണിത്. ശോഭനയ്ക്കെതിരെ എന്ത് നടപടി സ്വീകരിയ്ക്കണമെന്ന് ചൊവാഴ്ച തന്നെ തീരുമാനിച്ചേയ്ക്കും. മന്ത്രി കെ.വി.തോമസിനെതിരെ വ്യാജരേഖ ചമച്ചുവെന്നതും മുഖ്യമന്ത്രിക്കും മറ്റ് മന്ത്രിമാര്‍ക്കുമെതിരെ പരസ്യപ്രസ്താവനകള്‍ നടത്തിയെന്നതുമാണ് ശോഭനയ്ക്കെതിരെയുള്ള കുറ്റം.

എല്ലാ ആരോപണങ്ങളും ശോഭന നിഷേധിച്ചിട്ടുണ്ട്. മുഖ്യമന്തിയ്ക്ക് എതിരെ നടത്തിയ പ്രസ്താവനകളില്‍ ശോഭന നേരത്തെ ഖേദം പ്രകടിപ്പിച്ചിരുന്നു.

പരസ്യപ്രസ്താവനയെ കുറിച്ചുള്ള ആരോപണങ്ങള്‍ നേരത്തെ തന്നെ നിഷേധിച്ചുകൊണ്ട് ശോഭന അച്ചടക്കസമിതിക്ക് കത്ത് നല്‍കിയിരുന്നു. ഇതുസംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ സമിതി മുമ്പാകെ ഹാജരായി നല്‍കാമെന്ന ശോഭനയുടെ അഭ്യര്‍ത്ഥന മാനിച്ചാണ് നോട്ടീസ് നല്‍കിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+